ഫെഡറൽ ബാങ്കിന്റെ ആദ്യ ആധാർ എൻറോൾമെന്റ് കൗണ്ടർ വല്ലാർപാടത്ത്

Posted on: September 30, 2017

കൊച്ചി : ഫെഡറൽ ബാങ്കിന്റെ ആദ്യ ആധാർ എൻറോൾമെന്റ് കൗണ്ടർ വല്ലാർപാടം ബ്രാഞ്ചിൽ ആരംഭിച്ചു. എല്ലാ ബാങ്കുകളിലും ആധാർ എൻറോൾമെന്റ് കൗണ്ടറും ആധാർ വിവരങ്ങൾ പുതുക്കുന്നതിനുള്ള സൗകര്യങ്ങളും തുടങ്ങണമെന്ന യുഐഡിഎഐയുടെ നിർദേശ പ്രകാരമാണിത്. പുതിയതായി ആധാർ എടുക്കുന്നതിനും നിലവിലെ ആധാർവിവരങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിനും ആധാർ എൻറോൾമെന്റ് കൗണ്ടറിലൂടെ സഹായം ലഭിക്കും.

യുഐഡിഎഐ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ പ്രണോബ് മൊഹന്തി ഐപിഎസ് ഫെഡറൽ ബാങ്കിന്റെ ആദ്യ ആധാർ എൻറോൾമെന്റ് കൗണ്ടറിന്റെ ഉദ്ഘാടനം നിർവഹിച്ചു. യുഐഡിഎഐ അസിസ്റ്റന്റ് ഡയറക്ടർ ജനറൽഐ (പിഒഎസ്) ദാസ്, ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് സണ്ണി എൻ. വി, ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് ജോൺസൺ കെ. ജോസ്, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് ടി. എം. ജോർജ്, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് ബാബു തോമസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.