April 2024
എസ്ബിഐ ഇടപാടുകാർക്ക് ഉത്സവ കാല ഓഫറുകൾ
Posted on: August 23, 2017
കൊച്ചി: ഉത്സവ സീസൺ പ്രമാണിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) കേരളത്തിലെ ഇടപാടുകാർക്ക് നവംബർ 30 വരെ ഭവന വായ്പയ്ക്കുള്ള പ്രോസസിംഗ് ഫീസ് പൂർണമായും ഒഴിവാക്കി. നിലവിൽ ടേക്ക്ഓവർ വായ്പയുടെ പ്രോസസിംഗ് ഫീസിന് അനുവദിച്ചിട്ടുള്ള ഇളവിനു പുറമേയാണിത്.
കാർ വായ്പയ്ക്ക് ഈ ഉത്സവസീണിൽ പ്രോസസിംഗ് ഫീസ് ഉണ്ടായിരിക്കുകയില്ല. ഡിസംബർ 31 വരെ ഈ ഇളവു ഇടപാടുകാർക്കു ലഭിക്കും. അതേസമയം വ്യക്തിഗത വായ്പ, സ്വർണ വായ്പ എന്നിവയ്ക്കുള്ള പ്രോസസിംഗ് ഫീസിൽ 50 ശതമാനം ഇളവും ഈ ഉത്സവ സീസണിലേക്ക് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. സ്വർണ വായ്പയ്ക്കുള്ള ഇളവിന് ഒക്‌ടോബർ 31 വരെയും വ്യക്തി വായ്പയ്ക്കുള്ള ഇളവിന് സെപ്റ്റംബർ 30 വരെയും പ്രാബല്യമുണ്ടായിരിക്കും.
TAGS: State Bank Of India |
എസ്ബിഐ വിദ്യാഭ്യാസ വായ്പകള്‍ തിരിച്ചടക്കാന്‍ 15 വര്‍ഷം വരെ കാലാവധി
ലിബോര്‍ ഇടപാടുകള്‍ക്കായുള്ള പുതിയ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറായി എസ്ബിഐ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 7,627 കോടി രൂപ അറ്റാദായം
സ്റ്റേറ്റ് ബാങ്ക് ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ കാഷ് ഫ്രീയില്‍ നിക്ഷേപം നടത്തി
എസ് ബി ഐ 25 കോടി വരെയുള്ള വായ്പകള്‍ പുനക്രമീകരിക്കാന്‍ ഒരുങ്ങുന്നു