ഫെഡറൽ ബാങ്ക് റെമിറ്റ്‌വെയർ പേമെന്റ്‌സുമായി ധാരണയിൽ

Posted on: May 4, 2017

കൊച്ചി : കാനഡയിൽ നിന്ന് ഇന്ത്യയിലേക്കു മൊബൈൽ വഴി പണമയക്കാൻ ഫെഡറൽ ബാങ്ക് മണി ട്രാൻസ്ഫർ സ്ഥാപനമായ റെമിറ്റ്‌വെയർ പേമെന്റ്‌സുമായി ധാരണയിലെത്തി. റെമിറ്റ്‌വെയറിന്റെ ഓൺലൈൻ ആപ്പ് ആയ റെമിറ്റർ ഇതിനായി ഉപയോഗിക്കും.

ലൈറ സംവിധാനം വഴി ബിസിനസുകാർക്ക് ഇന്ത്യയിലുള്ള തങ്ങളുടെവിതരണക്കാർ, കരാറുകാർ, തൊഴിലാളികൾ എന്നിവർക്കുള്ള പണം നൽകലുകൾ നടത്താനാവും. റെമിറ്റർ മൊബൈൽ ആപ്പ് ആകട്ടെ, വ്യക്തിഗത ഇടപാടുകാർക്ക് വേഗത്തിലും ചെലവുകുറഞ്ഞ രീതിയിലും പണം കൈമാറുന്നതിനുള്ള അവസരം ഒരുക്കുമെന്ന് ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജറും അന്താരാഷ്ട്ര ബാങ്കിംഗ് വിഭാഗം മേധാവിയുമായ ജോസ് സ്‌കറിയ പറഞ്ഞു.

ഇന്ത്യയ്ക്കും കാനഡയ്ക്കും ഇടയിൽ കാര്യക്ഷമവും സുരക്ഷിതവും പണം കൈമാറ്റ സംവിധാനം ലഭ്യമാക്കുന്നതിന്റെ ആദ്യ ചുവടുവെയ്പാണ് ഫെഡറൽ ബാങ്കുമായുള്ള സഹകരണമെന്ന് റെമിറ്റർ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ സന്ദീപ് ഝിൻഗ്രാൻ ചൂണ്ടിക്കാട്ടി.