എന്റെ ഐമൊബൈൽ ആപ്പുമായി ഐസിഐസിഐ ബാങ്ക്

Posted on: April 7, 2017

കൊച്ചി : ഐസിഐസിഐ ബാങ്ക് ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കൾക്കായി നൂതനമായൊരു മൊബൈൽ ബാങ്കിങ് ആപ്പ് പ്രഖ്യാപിച്ചു. കാർഷിക-ബാങ്കിങ് സേവനങ്ങളെല്ലാം ആപ്പിൽ ലഭ്യമാകും. ഐസിഐസിഐ ഉപഭോക്താക്കൾ അല്ലാത്തവർക്കുൾപ്പടെ ഇന്ത്യയിലെ 11 ഭാഷകളിൽ ലഭ്യമായ എന്റെ ഐമൊബൈൽ എന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഗ്രാമീണ മേഖലയിലുള്ള ഉപഭോക്താക്കൾക്ക് ബാങ്കിങ് രംഗത്തെ 135 സേവനങ്ങൾ മൊബൈൽ ഫോണിൽ ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ ആപ്പാണിത്. ഈ സേവനങ്ങൾക്കായി ബാങ്കിന്റെ ബ്രാഞ്ചിൽ പോകുന്ന ചെലവും സമയവും ഇതുവഴി ലാഭിക്കാം.

കിസാൻ ക്രെഡിറ്റ് കാർഡ്, സ്വർണ വായ്പ, കാർഷിക ഉപകരണ വായ്പ, സ്വയം സഹായ സംഘങ്ങൾക്കുള്ള വായ്പകൾ തുടങ്ങിയ സേവനങ്ങൾ പട്ടികയിൽ ഉൾപ്പെടുന്നു. മൊബൈൽ ഇന്റർനെറ്റ് ഇല്ലാതെതന്നെ പതിവ് ബാങ്കിങ് സേവനങ്ങൾക്ക് സ്മാർട്ട്‌ഫോൺ ആപ്പ് ഉപയോഗിക്കാം. കാർഷിക വിലകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ അടങ്ങിയ ആദ്യ ബാങ്കിങ് ആപ്പാണ് ‘എന്റെ ഐമൊബൈൽ’. താലൂക്ക് തലത്തിൽ കാലാവസ്ഥ വിവരങ്ങൾവരെ ആപ്പിൽ ലഭ്യമാണ്.

ആഗോള തലത്തിൽ ഇന്റർനെറ്റ്-സ്മാർട്ട്‌ഫോൺ അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനമുള്ള ഇന്ത്യയിൽ വരാനിരിക്കുന്നത് ഗ്രാമീണ തലത്തിലേക്കുള്ള വളർച്ചയാണെന്നും ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായ ചന്ദ കൊച്ചാർ പറഞ്ഞു.

TAGS: ICICI BANK |