ഐഡിഎഫ്‌സി ബാങ്കിലെ ആദ്യമായി വായ്പയ്ക്ക് ഇന്ത്യ ലെൻഡ്‌സുമായി ചേർന്ന് തത്സമയ അംഗീകാരം

Posted on: February 14, 2017

കൊച്ചി : ആദ്യമായി വായ്പയ്ക്ക് എത്തുന്നവർക്കായി ഐഡിഎഫ്‌സി ബാങ്കും ഇന്ത്യ ലെൻഡ്‌സുമായി ചേർന്ന് പ്രത്യേക വ്യക്തിഗത വായ്പാ പദ്ധതി ലഭ്യമാക്കും. ബാങ്കിന്റെ നിലവിലെ ഇടപാടുകാർക്കും മികച്ച വായ്പാ ചരിത്രവുമുള്ള ഇടപാടുകാർക്കും വായ്പയ്ക്ക് തത്സമയ അംഗീകാരം നൽകിവരുന്ന ബാങ്ക് ഇനി മുതൽ പൂർണമായും ഡിജിറ്റൈസ്ഡ് രീതിയിൽ പുതിയതായി വായ്പ എടുക്കുന്നവർക്കും തത്സമയ അംഗീകാരം നൽകും. ഐഡിഎഫ്‌സി ബാങ്കുമായി ബന്ധമില്ലാത്തവർക്കും വായ്പ അനിവദിക്കും.

നേരത്തെ വായ്പ എടുത്തിട്ടില്ലാത്ത, ശമ്പളക്കാരായ ആളുകളുടെ അപേക്ഷകൾ തത്സമയം പരിശോധിച്ചു നടപടിക്രമം പൂർത്തിയാക്കി വായ്പ അനുവദിക്കും. ഫിനാൻഷ്യൽ ടെക്‌നോളജി സ്റ്റാർട്ടപ്പ് ആയ ഇന്ത്യ ലെൻഡ്‌സ് ആണ് ഇതിനുള്ള സൊലൂഷൻ ലഭ്യമാക്കിയിട്ടുള്ളത്.

നിലവിൽ വായ്പയെടുത്ത ചരിത്രമില്ലാത്തവർക്കു വായ്പ ലഭിക്കുകയെന്നത് പ്രയാസകരവും സമയമെടുക്കുന്ന പ്രക്രിയയുമാണ്. ഇത്തരം ആളുകൾക്ക് എളുപ്പത്തിൽ വായ്പ ലഭിക്കുവാൻ ഐഡിഎഫ്‌സിയുടെ ഈ സവിശേഷ പദ്ധതി സഹായിക്കുമെന്ന് ഐഡിഎഫ്‌സി ബാങ്കിന്റെ വ്യക്തിഗത വായ്പാ വിഭാഗം തലവൻ ബിജു പിള്ള പറഞ്ഞു. എക്‌സ്‌കാപ്പിറ്റൽ വൺ മുൻ പ്രഫഷണലുകളാണ് ഗൗരവ് ചോപ്ര, മായങ്ക് കച്ച്‌വ എന്നിവരാണ് ഇന്ത്യ ലെൻഡ്‌സിന്റെ സ്ഥാപകർ.

TAGS: IDFC Bank |