ഫെഡറൽ ബാങ്ക് ജൂബിലി മിഷൻ ഹോസ്പിറ്റലിൽ എടിഎം തുറന്നു

Posted on: February 9, 2017

തൃശൂർ : ഫെഡറൽ ബാങ്ക് ജൂബിലി മിഷൻ ഹോസ്പിറ്റലിൽ എടിഎം തുറന്നു. തൃശൂർ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് എടിഎം ഉദ്ഘാടനം ചെയ്തു.

ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ഫ്രാൻസീസ് പള്ളിക്കുന്നത്ത്, സിഇഒ ഡോ. ബെന്നി ജോസഫ്, ഫെഡറൽ ബാങ്ക് ഡിജിഎമ്മും തൃശൂർ റീജണൽ ഹെഡുമായ ബിനോയ് അഗസ്റ്റിൻ, ഫെഡറൽ ബാങ്ക് എജിഎം സോണി ചിരിയൻകണ്ടത്ത്, ചീഫ് മാനേജർ റിഥുല പോൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.