ഡിസിബി ബാങ്ക് മൾട്ടി കറൻസി ഫോറിൻ എക്‌സ്‌ചേഞ്ച് കാർഡ് പുറത്തിറക്കി

Posted on: January 13, 2017

കൊച്ചി : ഡിസിബി ബാങ്ക് വിദേശയാത്ര ചെയ്യുന്ന ഇന്ത്യക്കാർക്കായി വിവിധ വിദേശ കറൻസികൾ ഒറ്റക്കാർഡിൽ വിനിമയം ചെയ്യാവുന്ന ഡിസിബി ട്രാവൽ സ്മാർട്ട് കാർഡ് പുറത്തിറക്കി. യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് 16 വിദേശ കറൻസികൾവരെ ട്രാവൽ സ്മാർട്ട് കാർഡിൽ ലോഡ് ചെയ്യാം. ഓരോ കറൻസിക്കും കാർഡിൽ പ്രത്യേകം ഡിജിറ്റൽ വാലറ്റോ വിഭാഗമോ ഉണ്ടായിരിക്കും.

രാജ്യാന്തര വാണിജ്യ സ്ഥാപനങ്ങൾ, വിസ കാർഡുകൾ സ്വീകരിക്കുന്ന ഇ-കൊമേഴ്‌സ് സൈറ്റുകൾ തുടങ്ങിയവയിൽ ഡിസിബി ട്രാവൽ സ്മാർട്ട് ഉപയോഗിക്കാം. വിസ കാർഡ് ഉപയോഗിക്കാവുന്ന ലോകത്തെ 20 ലക്ഷത്തോളം എടിഎമ്മുകളിൽ ഈ കാർഡ് ഉപയോഗിക്കാം.

വിദേശത്തു യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ആർക്കും ഡിസിബി ട്രാവൽ സ്മാർട്ട് കാർഡിന് അപേക്ഷിക്കാം. ബാങ്കിന്റെ ശാഖയിൽ എത്തി ഏതാനും ഡോക്കുമെന്റേഷനിലൂടെ കാർഡ് സ്വന്തമാക്കാം. ബാങ്കിൽ അക്കൗണ്ടില്ലാത്തവർക്കും കാർഡ് വാങ്ങാം. ഇതേപോലെ തന്നെ ഉപയോഗിക്കാത്ത തുക യാത്രയ്ക്കുശേഷം ബാങ്ക് ശാഖയിൽനിന്നു തിരികെ വാങ്ങാം.

സന്ദർശിക്കുന്ന രാജ്യത്തിന്റെ കറൻസി കൈവശം കൊണ്ടു നടക്കാതെ ഇടപാടുകൾ നടത്താൻ സഹായിക്കുന്നതാണ് ഡിസിബി ട്രാവൽ സ്മാർട്ട് കാർഡ്. വിദേശത്തു യാത്ര ചെയ്യുന്ന ഒരാളുടെ വ്യക്തിഗതവും പ്രഫഷണലുമായ എല്ലാ കറൻസി ആവശ്യങ്ങളും നിറവേറ്റുന്ന സ്മാർട്ട് ഉപകരണമാണ് ഈ കാർഡ്. ഡിസിബി റീട്ടെയ്ൽ ആൻഡ് എസ്എംഇ ബാങ്കിംഗ് തലവൻ പ്രവീൺ കുട്ടി പറഞ്ഞു.

വിദേശ കറൻസിയിൽ പ്രതിദിനമുണ്ടാകുന്ന വ്യതിയാനത്തിൽ നിന്നു കാർഡുടമകൾക്കു സംരക്ഷണം ലഭിക്കുന്നു. ഡിസിബി ട്രാവൽ മാർട്ടിൽ കറൻസി ലോഡ് ചെയ്യുന്ന മുതൽ എക്‌സ്‌ചേഞ്ച് നിരക്കു സ്ഥിരമാണ്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിലേതുപോലെ ദിവസവും മാറ്റം വരുന്ന വിനിമയ നിരക്ക് ഡിസിബി ട്രാവൽ സ്മാർട്ട് കാർഡിൽ നൽകേണ്ടതില്ല. കാർഡിൽ കറൻസി ലോഡു ചെയ്യുന്നതു മുതൽ അഞ്ചുവർഷത്തേക്കു കാർഡിനു സാധുതയുണ്ട്.

TAGS: DCB Bank |