ഐഡിബിഐ ജെഎൻഐബിഎഫ് ജൂബിലി ആഘോഷിച്ചു

Posted on: December 22, 2016

കൊച്ചി : ഐഡിബിഐ ബാങ്കിന്റെ പരിശീലന സ്ഥാപനമായ ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആൻഡ് ഫിനാൻസ് രജത ജൂബിലി ആഘോഷിച്ചു. ഐഡിബിഐ ജീവനക്കാർക്കും മറ്റു ധനകാര്യസ്ഥാപനങ്ങളിലെ ജീവനക്കാർക്കും പരിശീലനം നൽകാനാണ് ഹൈദരബാദിൽ ജെഎൻഐബിഎഫ് ആരംഭിച്ചത്.

ആഘോഷ ചടങ്ങുകളിൽ റിസർവ് ബാങ്ക് മുൻ ഡെപ്യൂട്ടി ഗവർണർ എച്ച്. ആർ. ഖാൻ മുഖ്യാതിഥിയായിരുന്നു. ഐഡിബിഐ ബാങ്കിന്റെ ഹൈദരാബാദ് സോണൽ ഓഫിസ് ഉദ്ഘാടനവും എച്ച്. ആർ. ഖാൻ നിർവഹിച്ചു. ഐഡിബിഐ ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ട് ഓഫിസറുമായ കിഷോർ ഖാരത്ത്, ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എസ്. കെ. ബഗ്ചി, ബാങ്ക് ഡെപ്യൂട്ടി എംഡിമാരായ ജി. എം. യാദവദ്കർ, കെ. പി. നായർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ ജി.എ. തദസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.