യെസ് ബാങ്കിന് ബാങ്കേഴ്‌സ് ക്ലബ് പുരസ്‌കാരം

Posted on: December 19, 2016

കൊച്ചി : യെസ് ബാങ്കിനെ ദേശീയ തലത്തിലെ ഏറ്റവും മികച്ച ബാങ്കായി ബാങ്കേഴ്‌സ് ക്ലബിന്റെ കേരള സംസ്ഥാന ഫോറം തെരഞ്ഞെടുത്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ബാങ്കേഴസ് ക്ലബുകളുടെ അപ്പെക്‌സ് സംവിധാനമാണ് ബാങ്കേഴ്‌സ് ക്ലബിന്റെ സംസ്ഥാന ഫോറം. സിബിൽ ചെയർമാൻ എം. വി. നായർ, സിൻഡിക്കേറ്റ് ബാങ്ക് മുൻ സിഎംഡി ജോർജ്ജ് ജോസഫ്, എസ് ബി ടി മുൻ സിഎംഡി വി. സത്യനാരായണൻ തുടങ്ങിയവർ അടങ്ങിയ ജൂറിയാണ് യെസ് ബാങ്കിനെ തെരഞ്ഞെടുത്തത്.

2020 ഓടെ ഏറ്റവും ഗുണമേൻമയുള്ള ഇന്ത്യൻ ബാങ്കായി ഉയരാനുള്ള തങ്ങളുടെ ശ്രമങ്ങൾക്ക് ഊർജ്ജസ്വലത നൽകുന്നതാണ് ഈ അംഗീകാരമെന്ന് യെസ് ബാങ്ക് ദക്ഷിണ മേഖലാ ഡയറക്ടർ ആർ. രവിചന്ദർ പറഞ്ഞു.

TAGS: Yes Bank |