ഫെഡറൽ ബാങ്ക് എറണാകുളം നോർത്ത് ശാഖ പിഎൻവിഎം ആർക്കേഡിൽ

Posted on: December 9, 2016

federal-bank-ernakulam-nort

കൊച്ചി : ഫെഡറൽ ബാങ്കിന്റെ എറണാകുളം നോർത്ത് ശാഖ മാധവഫാർമസി ജംഗ്ഷനിലുള്ള പിഎൻവിഎം ആർക്കേഡിലേക്ക് മാറ്റി പ്രവർത്തനമാരംഭിച്ചു. ജില്ലാ കളക്ടർ കെ. മുഹമ്മദ് വൈ സഫിറുള്ള ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് ജനറൽ മാനേജറും നെറ്റ്‌വർക്ക് മേധാവിയുമായ ജോസ്‌ വി. ജോസഫ്, ഡിജിഎമ്മും സോണൽ മേധാവിയുമായ എൻ. വി.സണ്ണി, മുൻ എംപിമാരായ ഡോ. സെബാസ്റ്റിയൻ പോൾ, തമ്പാൻ തോമസ്, കോർപറേഷൻ കൗൺസിലർ ഗ്രേസി ബാബു ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.

ബിസിനസ്‌വോള്യത്തിൽ ഫെഡറൽ ബാങ്കിന്റെ കേരളത്തിലെ ഏറ്റവും വലിയ ശാഖയാണ് എറണാകുളം നോർത്തിലേത്. എടിഎം, സിഡിഎം, സേഫ് ഡെപ്പോസിറ്റ് ലോക്കർ, പ്രയോറിട്ടി ലോഞ്ച് തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടെയുമാണ് ശാഖയുടെ പുതിയ തുടക്കം. റിട്ടയേഡ് സിജിഎം കെ. ഐ. വർഗീസ്, ഡിജിഎമ്മും റീജണൽ മേധാവിയുമായ ടി. എം. ജോർജ്, എജിഎമ്മും ശാഖാ മേധാവിയുമായ ആർ. സന്തോഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.