പ്രതിരോധ സ്ഥാപനങ്ങളിൽ പഴയ കറൻസി മാറി നൽകാൻ ഐസിഐസിഐ ബാങ്ക്

Posted on: November 27, 2016

icici-bank-branch-big

കൊച്ചി : പ്രതിരോധ സ്ഥാപനങ്ങളിൽ പഴയ കറൻസി മാറി നൽകാൻ ഐസിഐസിഐ ബാങ്ക് പ്രത്യേക ക്യാമ്പുകൾ ആരംഭിച്ചു. കന്റോൺമെന്റ്, ഓർഡനൻസ് ഫാക്ടറി, ബറ്റാലിയൻസ്, റെജിമെന്റ്‌സ് തുടങ്ങിയ പ്രതിരോധ സ്ഥാപനങ്ങളിലും ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ തുടങ്ങിയ സ്ഥാപനങ്ങളിലാണ് ക്യാമ്പ്. ഈ ക്യാമ്പുകളിലൂടെ പ്രതിരോധമേഖലയിലെ ആയിരക്കണക്കിനാളുകൾക്കു ബാങ്ക് സേവനം ലഭ്യമാക്കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏതാണ്ട് മുന്നൂറോളം ക്യാമ്പുകൾ സംഘടിപ്പിച്ചു. വലിയ സ്ഥാപനങ്ങളിൽ പ്രത്യേക ഹെൽപ് ഡെസ്‌കും ബാങ്ക് സ്ഥാപിച്ചിട്ടുണ്ട്. നോട്ടു മാറി നൽകുന്നതിനു പുറമേ വിവിധ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളെക്കുറിച്ച് മാർഗനിർദ്ദേശവും നൽകി വരുന്നു.

TAGS: ICICI BANK |