ഐഡിബിഐ ബാങ്കിന് മൈക്രോ ലെൻഡിംഗ് പുരസ്‌ക്കാരം

Posted on: November 5, 2016

idbi-bank-ho-big

കൊച്ചി : ചെറുകിട, സൂക്ഷ്മ സംരംഭങ്ങൾക്കായുള്ള വായ്പാ രംഗത്തെ മികവിന് കേന്ദ്ര എംഎസ്എംഇ മന്ത്രാലയം ഏർപ്പെടുത്തിയ പുരസ്‌ക്കാരത്തിന് ഐഡിബിഐ ബാങ്ക് അർഹമായി. കേന്ദ്ര സൂക്ഷ്മ, ചെറുകിട സംരംഭ വകുപ്പു മന്ത്രി കൽരാജ് മിശ്രയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ സുരേഷ് ഖദൻഹാറിന് പുരസ്‌കാരം സമ്മാനിച്ചു.

ചെറുകിട, സൂക്ഷ്മ സംരംഭങ്ങൾക്കായുള്ള നവീന സേവനങ്ങൾ ഏർപ്പെടുത്തിയും കോർപറേറ്റുകളുമായി സഹകരിച്ചും ഐഡിബിഐ ബാങ്ക് ഈ മേഖലയ്ക്ക് മികച്ച പിന്തുണയാണു നൽകുന്നത്. കഴിഞ്ഞ മൂന്നു വർഷങ്ങളായി ഈ മേഖലയിൽ വലിയ വളർച്ചയും കൈവരിക്കാനായിട്ടുണ്ട്. പ്രധാന മന്ത്രി മുദ്ര യോജനയുടെ കാര്യത്തിൽ ലക്ഷ്യം മറി കടന്നുള്ള നേട്ടം കൈവരിക്കാൻ ബാങ്കിനു കഴിഞ്ഞു.

TAGS: IDBI BANK |