ദോഹ ബാങ്ക് കൊച്ചി ശാഖ 27 ന് തുറക്കും

Posted on: August 21, 2016

Doha-Bank-Kochi-branch-Big

കൊച്ചി : ദോഹ ബാങ്കിന്റെ കേരളത്തിലെ ആദ്യ ശാഖ 27 ന് ഇടപ്പള്ളി ലുലു മാളിൽ പ്രവർത്തനമാരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ബാങ്ക് ശാഖയുടെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ബാങ്ക് ചെയർമാൻ, വൈസ് ചെയർമാൻ, മാനേജിംഗ് ഡയറക്ടർ, സിഇഒ ഡോ. സീതാരാമൻ തുടങ്ങിയവർ പങ്കെടുക്കും.

കോർപറേറ്റ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമുള്ള എല്ലാ ബാങ്കിംഗ് സേവനങ്ങളും ശാഖയിൽ ലഭ്യമാകും. നിലവിൽ മുംബൈയിൽ രണ്ടു ശാഖകളാണുള്ളത്. പ്രിൻസ് ജോർജിന്റെ ഉടമസ്ഥതയിലുള്ള ദോഹ ബ്രോക്കറേജ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് എന്ന സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനത്തിൽ ദോഹ ബാങ്കിന് ഓഹരി പങ്കാളിത്തമുണ്ട്.

TAGS: Doha Bank |