ഇന്ത്യൻ ബാങ്ക് ഹോം ലോൺ എക്‌സിബിഷൻ

Posted on: August 18, 2016

Indian-Bank-branch-Big

കൊച്ചി : ഇന്ത്യൻ ബാങ്ക് ആകർഷക സമ്മാനങ്ങളുമായി ഹോം ലോൺ എക്‌സിബിഷൻ ഇന്നാരംഭിക്കും. കലൂർ ജവഹർലാൽ നെഹ്‌റു രാജ്യാന്തരസ്‌റ്റേഡിയത്തിലാരംഭിക്കുന്ന ക്രെഡായ് പ്രോപ്പർട്ടി എക്‌സിബിഷനിലാണ് ബാങ്ക് നിങ്ങളുടെ സ്വപ്‌നഭവനം ഇപ്പോൾ കൈയ്യെത്തും ദൂരത്ത് എന്ന ആശയവുമായി സ്റ്റാൾ (സ്റ്റാൾ നമ്പർ 15)തുറക്കുന്നത്. ഭവനവായ്പാകാലാവധി 20 വർഷത്തിൽ നിന്നും 30 വർഷമായി ഉയർത്തിയിട്ടുണ്ട്. ആകർഷക പലിശ നിരക്കും സുതാര്യതയും, ലളിതമായ നടപടിക്രമങ്ങളുമാണ് ഇന്ത്യൻ ബാങ്കിന്റെ ഭവന വായ്പയെ ആകർഷകമാക്കുന്നത്.

ഓഗസ്റ്റ് മാസം 21 വരെ ബാങ്കിന്റെ സ്റ്റാൾ സന്ദർശിക്കുന്ന മൂന്നു ഭാഗ്യശാലികൾക്ക് അവസാന ദിവസം നടത്തുന്ന നറുക്കെടുപ്പിലൂടെ ആകർഷകങ്ങളായ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ഇന്ത്യൻ ബാങ്ക് എറണാകുളം സോണൽ മാനേജർ എസ്. പാർത്ഥസാരഥി അറിയിച്ചു.

ഇന്ത്യൻ ബാങ്കിന്റെ ആകർഷകങ്ങളായ വെഹിക്കിൾ ലോൺ, മോർട്ട്‌ഗേജ് ലോൺ എന്നിവയെക്കുറിച്ചും ബാങ്ക് സംബന്ധമായ മറ്റ് എല്ലാ സംശയങ്ങൾക്കും സ്റ്റാളിൽ നിന്ന് മറുപടി ലഭ്യമാക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്.

TAGS: Indian Bank |