ഐസിഐസിഐ ബാങ്ക് 15 ലക്ഷം അക്കൗണ്ടുകൾ കൂടി തുറക്കും

Posted on: August 24, 2014

ICICI-Bank-Logo-b

സാമ്പത്തിക സംയോജന പദ്ധതിയുടെ ഭാഗമായി ഐസിഐസിഐ ബാങ്ക് നടപ്പുവർഷം 15 ലക്ഷം സീറോ ബേസിക് സേവിംഗ്‌സ് അക്കൗണ്ടുകൾ കൂടി തുറക്കും.

ഇത്തരത്തിലുള്ള 185 ലക്ഷം (18.5 ദശലക്ഷം) അക്കൗണ്ടുകളാണ് ഇപ്പോൾ ബാങ്കിനുള്ളതെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജീവ് സബർവാൾ പറഞ്ഞു. ഈ വർഷം അവസാനത്തോടെ ബേസിക് സേവിംഗ്‌സ് അക്കൗണ്ടുകളുടെ എണ്ണം 200 ലക്ഷമായി ഉയർത്തുകയാണ് ബാങ്കിന്റെ ലക്ഷ്യം.

ഗ്രാമീണ മേഖലയിൽ ഐസിഐസിഐ ബാങ്കിന്റെ സാന്നിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഗ്രാമീണ ശാഖകൾ തുറക്കും. ഒപ്പം ബിസിനസ് കറസ്‌പോണ്ടന്റസ്, ബ്രാഞ്ച് ഓൺ വീൽസ്, ടാബ് ബാങ്കിംഗ് തുടങ്ങിയ സേവനങ്ങളും വ്യാപിക്കുമെന്ന് രാജീവ് സബർവാൾ പറഞ്ഞു.