വനിതാ സംരംഭകർക്ക് മൂലധന സഹായവുമായി യെസ്ബാങ്ക്

Posted on: April 8, 2016

YES-BANK-loan-to-women-entr

കൊച്ചി : വനിതാ സംരംഭങ്ങൾക്കു വായ്പ നല്കുവാൻ യെസ് ബാങ്കിന് ഇന്റർനാഷണൽ ഫിനാൻസ് കോർപറേഷൻ ( ഐഎഫ്‌സി) 50 ദശലക്ഷം ഡോളർ വായ്പ അനുവദിച്ചു. ആഗോള തലത്തിൽ ലക്ഷം സ്ത്രീകൾക്കു ബിസിനസിനു മൂലധനം സമാഹരിക്കാൻ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ഐഎഫ്‌സി ആരംഭിച്ച വിമൺ എന്റർപ്രണേഴ്‌സ് ഓപ്പർച്യൂണിറ്റി ഫസിലിറ്റി (ഡബ്‌ള്യുഇഒഎഫ്), ഗോൾഡ്മാൻ സാക്‌സിന്റെ 10,000 സ്ത്രീകൾ എന്നീ പദ്ധതികളുടെ ഭാഗമായിട്ടാണ് യെസ് ബാങ്കിന് വായ്പ അനുവദിച്ചിട്ടുള്ളത്.

സ്ത്രീകൾ നടത്തുന്ന മൂന്നു ദശലക്ഷത്തോളം ബിസിനസ് സ്ഥാപനങ്ങൾ ഇന്ത്യയിലുണ്ട്. അവയെല്ലാം കൂടി എട്ടു ദശലക്ഷത്തോളം പേർക്കു ജോലി നല്കുകയും ചെയ്യുന്നു. എങ്കിലും ഇവരിൽ നാലിലൊന്നിനു മാത്രമേ വായ്പയും മറ്റും ലഭിക്കുന്നുള്ളു. യെസ് ബാങ്കിന് അനുവദിച്ച വായ്പ ഇത്തരത്തിൽ വായ്പ കിട്ടാത്ത സ്ത്രീകളെ സഹായിക്കാൻ ഉപയോഗിക്കും.