ഫെഡറൽ ബാങ്കിൽ തൊഴിലവസരം

Posted on: September 10, 2015

Federal-Bank-Logo-new-big

കൊച്ചി : ഫെഡറൽ ബാങ്ക്, മണിപ്പാൽ ഗ്ലോബൽ എഡ്യൂക്കേഷൻ സർവീസസുമായി ചേർന്ന്ബാംഗ്ലൂരിൽ തുടങ്ങുന്ന ഫെഡറൽ മണിപ്പാൽ സ്‌കൂൾ ഓഫ് ബാങ്കിംഗ്, എൻഐഐടി യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ നീംറാണയിൽ തുടങ്ങുന്ന ഫെഡറൽ എൻഐഐടി സ്‌കൂൾ ഓഫ് ബാങ്കിംഗ് എന്നിവയിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഫെഡറൽ ബാങ്കിൽ തൊഴിലിന് സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രത്യേക വിഭാഗങ്ങളിൽ വിദഗ്ദ്ധ പരിശീലനം നൽകി കഴിവുറ്റ യുവതയെ വാർത്തെടുക്കുന്നതിനായുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകളാണ് ഇവിടെയുള്ളത്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലും ബിരുദതലത്തിലും 60 ശതമാനം മാർക്കോടെ വിജയിച്ചിട്ടുള്ളവരും 2015 ജൂലൈ ഒന്നിന് 24 വയസ്സ് കവിയാത്തവരുമായവർക്ക് അപേക്ഷിക്കാം. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന ദിവസം സെപ്റ്റംബർ 22 ആണ്.

ബാങ്കിന്റെ സ്‌പെഷ്യലിസ്റ്റ് ഓഫീസേഴ്‌സ് (ലീഗലും ഐടിയും) തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സെപ്റ്റംബർ 15നും 30നും ഇടയിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.federalbank.co.in/career സന്ദർശിക്കുക.