കാത്തലിക് സിറിയൻ ബാങ്കിന് 11 പുതിയ ശാഖകൾ

Posted on: December 1, 2013

Catholic-Syrian-Bank-b

കാത്തലിക് സിറിയൻ ബാങ്ക്, 94 സ്ഥാപകദിനത്തോടനുബന്ധിച്ച് നവംബർ 26-നു തൃശൂർ ജില്ലയിൽ 11 പുതിയ ശാഖകൾ ആരംഭിച്ചു. പുതുരുത്തി, പൈങ്കുളം, പാർളിക്കാട്, കിഴക്കുമ്മുറി, ചാഴൂർ, പെരിങ്ങണ്ടൂർ, വെങ്ങിണിശേരി, എലിഞ്ഞിപ്ര, വെളപ്പായ, പടിയൂർ, മുളയം എന്നീ സ്ഥലങ്ങളിലാണ് ശാഖകൾ ആരംഭിച്ചത്.

നടപ്പുവർഷം ശാഖാ വിപുലീകരണത്തിന്റെ ഭാഗമായി കൂടുതൽ ഗ്രാമീണശാഖകൾ തുറക്കുന്നതിനു ബാങ്കിനു പദ്ധതിയുണെ്ടന്നു ബാങ്കിന്റെ എംഡി ആൻഡ് സിഇഒ രാകേഷ് ഭാട്ടിയ അറിയിച്ചു.

ബാങ്കിന്റെ എല്ലാ ഗ്രാമീണശാഖകളും പൂർണമായും കംപ്യൂട്ടർവത്കരിച്ച കോർബാങ്കിംഗ് സൗകര്യത്തോടെ രൂപകല്പന ചെയ്തിട്ടുള്ളവയാണ്. കാത്തലിക് സിറിയൻ ബാങ്കിന്റെ എല്ലാ ശാഖകളിലും ആധാർ ബന്ധിത അക്കൗണ്ടുകൾ ആരംഭിക്കുക വഴി സർക്കാർ ആനുകൂല്യങ്ങളും സബ്‌സിഡികളും ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.