ഗൾഫ് എയർ വീണ്ടും തിരുവനന്തപുരത്തേക്ക്

Posted on: November 6, 2013

Gulf-air-logoബഹ്‌റിന്റെ ദേശീയ വിമാനസർവീസായ ഗൾഫ് എയർ തിരുവനന്തപുരത്തേക്കുള്ള വിമാനസർവീസ് പുനരാരംഭിക്കും. ഡിസംബർ 15 മുതൽ ആഴ്ചയിൽ അഞ്ചു ദിവസം സർവീസ് നടത്താനാണ് പരിപാടി. ഇന്ത്യയിലേക്കുള്ള പ്രതിവാര ഫ്‌ളൈറ്റുകൾ 45 ൽ നിന്ന് 50 ആയി ഉയർത്തുമെന്ന് ഗൾഫ് എയർ സിഇഒ മഹർ അൽ മുസലാം പറഞ്ഞു. നിലവിൽ ചെന്നൈ, ഡൽഹി, മുംബൈ, കൊച്ചി എന്നിവിടങ്ങളിലേക്കാണ് ഗൾഫ് എയർ സർവീസ് നടത്തുന്നത്.

TAGS: Gulf Air |