മലേഷ്യ എയർലൈൻസ് വർഷാവസാന ടിക്കറ്റ് ഓഫർ

Posted on: November 30, 2014

Malaysia-Airlines-hostes-bi

മലേഷ്യ എയർലൈൻസ് വിവിധ വർഷാവസാന ഓഫറുകൾ അവതരിപ്പിച്ചു. ഡിസംബർ 2 വരെയെടുക്കുന്ന ഇക്കണോമി ക്ലാസ്സ് ടിക്കറ്റുകളിൽ 2015 ജനുവരി 5 മുതൽ 2015 മാർച്ച് 31 വരെ യാത്ര ചെയ്യാം. അവധിക്കാലത്ത് മലേഷ്യ ഓസ്‌ട്രേലിയ, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അവസരമാണിതെന്ന് മലേഷ്യ എയർലൈൻസ് റീജിയണൽ സീനിയർ വൈസ് പ്രസിഡന്റ് അസ്ഹർ ഹമീദ് പറഞ്ഞു.

ഇന്ത്യയിൽ നിന്നു മലേഷ്യയിലേക്ക് 11,860 രൂപയും, ഇന്തോനേഷ്യയിലേക്ക് 15,890 രൂപയും ചൈനയിലേക്ക് 20830 രൂപയും ഓസ്‌ട്രേലിയയിലേക്ക് 39,660 രൂപയുമാണ് ഇക്കണോമി ക്ലാസ്സ് റിട്ടേൺ ടിക്കറ്റ് നിരക്കുകൾ. എയർപോർട്ട് ടാക്‌സ്, സർചാർജ്ജ്, 30 കിലോ ചെക്കിൻ ബാഗേജ്, 7 കിലോ വരെയുള്ള ഒരു പീസ് കാബിൻ ബാഗേജ് എന്നിവ ഉൾപ്പെടെയാണ് പ്രത്യേക നിരക്കുകൾ.

എയർടിക്കറ്റുകൾ മലേഷ്യൻ എയർലൈൻസ് വെബ്‌സൈറ്റിലൂടെയും, കോൾ സെന്റർ +603 7843 3000 , ടിക്കറ്റിംഗ് ഓഫീസുകൾ, അംഗീകൃത എജന്റുമാർ എന്നിവിടങ്ങളിൽ നിന്നും ലഭിക്കും.