മെൽബൺ – ബാലി സർവീസുമായി എയർഏഷ്യ

Posted on: October 28, 2014

Indonesia-AirAsia-Extra-Bal

ഇന്തോനേഷ്യ എയർഏഷ്യ എക്‌സ്ട്ര (ഐഎഎക്‌സ്) ഡിസംബർ 26 മുതൽ മെൽബൺ-ബാലി സർവീസ് ആരംഭിക്കും. പ്രതിവാരം അഞ്ച് ഫ്‌ലൈറ്റുകളാണ് തുടക്കത്തിലുണ്ടാവുക. എയർഏഷ്യ എക്‌സ്ട്രയുടെ ആദ്യ ലോംഗ് ഹോൾ ഫ്‌ലൈറ്റിൽ ബിസിനസ് ക്ലാസ് സീറ്റുകളുമുണ്ട്.

എല്ലാം ഉൾപ്പെടെ 99 ഓസ്‌ട്രേലിയൻ ഡോളർ മുതൽ തുടങ്ങുന്ന പ്രാരംഭ ടിക്കറ്റ് ഓഫറുകൾ ഒക്ടോബർ 28 മുതൽ നവംബർ രണ്ടുവരെ ബുക്ക് ചെയ്യാവുന്നതാണ്. ഈ ടിക്കറ്റുകൾ ഉപയോഗിച്ച് ഡിസംബർ 26 മുതൽ 2015 ഒക്ടോബർ 24 വരെ യാത്ര ചെയ്യാവുന്നതാണ്.