April 2024
ഗോ എയര്‍ അബുദാബി സര്‍വീസുകള്‍ മാര്‍ച്ച് 1ന്
Posted on: January 30, 2019
കൊച്ചി : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അബുദാബിയിലേയ്ക്ക് സര്‍വ്വീസുകള്‍ ഒരുക്കി ഗോ എയര്‍ എയര്‍ലൈന്‍സ്. ഗോ എയറിന്റെ 28ാമതു സര്‍വ്വീസും, നാലാമത് അന്തര്‍ദേശീയ സര്‍വ്വീസുമാണ് ഇത്. ഫെബ്രുവരി അവസാനം ഗോ എയര്‍ കണ്ണൂര്‍- മസ്‌കറ്റ് സര്‍വിസും ആരംഭിക്കുന്നതാണ്.
6999 രൂപ മുതലാണ് ഒരു വശത്തേക്കുള്ള യാത്ര നിരക്കുകള്‍ ആരംഭിക്കുന്നത്. ആഴ്ചയില്‍ നേരിട്ടുള്ള 4 സര്‍വ്വീസുകളാണ് ഗോ എയര്‍ ഒരുക്കുന്നത്. ഇന്ത്യയും യു.എ.ഇ യുമായുള്ള വാണിജ്യ-സാംസ്‌കാരിക ബന്ധം ശക്തപ്പെടുകയാണെന്നും ടൂറിസം മേഖലയുടെയും വാണിജ്യ മേഖലയുടെയും വളര്‍ച്ചക്ക് ഗോ എയര്‍ വലിയ പങ്കു വഹിക്കുമെന്നും ഗോ എയര്‍ മാനേജിംഗ് ഡയറക്ടര്‍ ജഹ് വാഡിയ പറഞ്ഞു.
ഫെബ്രുവരി 28 മുതല്‍ ആഴ്ചയില്‍ 3 നേരിട്ടുള്ള സര്‍വീസുകളാണ് ഗോ എയര്‍ കണ്ണൂരില്‍ നിന്നു മസ്‌ക്കറ്റിലേക്കു നടത്തുന്നത്. നിലവില്‍ കണ്ണൂരില്‍ നിന്നും ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് തുടങ്ങി ആഭ്യന്തര സര്‍വീസുകളും, മുംബൈയില്‍ നിന്നും ഫൂകെറ്റിലേക്ക് പ്രതിദിനം അന്തരാഷ്ട്ര സര്‍വീസുകളും ഗോ എയര്‍ നല്‍കുന്നുണ്ട്.
TAGS: Go Air |
മാലദ്വീപിലേക്ക് സര്‍വീസ് പുനരാരംഭിച്ചു
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
പ്രതിദിനം 365 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമ്മര്‍ ഷെഡ്യൂള്‍
പുതിയ വിമാനങ്ങളില്‍ ബിസിനസ് ക്ലാസ് സൗകര്യവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്