ജെറ്റ് എസ്‌കേപ്‌സ് ഹോളിഡേസ് പാക്കേജ്

Posted on: November 23, 2018

 

കൊച്ചി : ജെറ്റ് എയര്‍വേസ് മേഘാലയിലേക്ക് ബംഗലുരൂവില്‍ നിന്നു പ്രത്യേക ജെറ്റ് എസ്‌കേപ്‌സ് ഹോളിഡേസ് പാക്കേജ് പ്രഖ്യാപിച്ചു.34160 രൂപയാണ്് പാക്കേജിന്റെ തുടക്കം. തിരികെ വരുന്നതിന് ഇക്കണോമിക് ക്ലാസില്‍ യാത്രാക്കൂലി, എയര്‍പോര്‍ട്ട് ഗതാഗതം. ത്രീസ്റ്റാര്‍ ഹോട്ടല്‍ താമസം, പ്രഭാതഭക്ഷണം, വിനോദസഞ്ചാര കാഴ്ചകള്‍ തുടങ്ങിയവ പാക്കേജില്‍ ഉള്‍പ്പെടുന്നു. ഫോര്‍സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ താമസം തുടങ്ങി അതിഥികളുടെ ആവശ്യമനുസരിച്ച് പാക്കേജില്‍ മാറ്റം വരുത്താനുള്ള അവസരവുമൊരുക്കിയിട്ടുണ്ട്.

മൂന്നു രാത്രിയും നാലു പകലുമുള്ള ഷില്ലോംഗ്- ഗുവാഹത്തി യാത്രയ്ക്ക് 34160 രൂപയും ( ഡീലക്‌സ് 36080 രൂപ), നാല് രാത്രിയും അഞ്ചു പകലുമുള്ള, ചിറാപ്പുഞ്ചി ഉള്‍പ്പെടുന്ന വടക്കുകിഴക്കന്‍ യാത്രയ്ക്ക് 38660 രൂപയുമാണ്( ഡീലക്‌സ് 43090 രൂപ) പാക്കേജ്.

ഉമൈന്‍ തടാകം, നോഹ്കലികായ് വെള്ളച്ചാട്ടം, ഏഴു സഹോദരി വെള്ളച്ചാട്ടം, മൗസമായി ഗുഹ, കാമാക്യ ക്ഷേത്രം, ഉമാനന്ദ ക്ഷേത്രം തവാംഗ് ആശ്രമം തുടങ്ങി നിരവധി കാഴ്ചകള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അതിഥികളെ കാത്തിരിക്കുന്നു.

എല്ലാ ദിവസവും രാവിലവെ 10.10-ന് ബംഗളരൂവില്‍നിന്നു പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 1.20-ന് ഗുവാഹത്തിയിലെത്തും. വൈകുന്നേരം 5.20-ന് ഗുവാഹത്തിയില്‍നിന്നു പുറപ്പെടുന്ന വിമാനം രാത്രി 10.25-ന് ബംഗളരൂവില്‍ മടങ്ങിയെത്തും.

ജെറ്റ് പ്രിവിലേജ് അംഗങ്ങള്‍ക്ക് ജെറ്റ് എസ്‌കേപ്‌സ് ഹോളിഡേസ് വഴി ചെലവാക്കുന്ന ഓരോ 100 രൂപയ്ക്കും അഞ്ച് ജെപി മൈല്‍സ് പോയിന്റ് ലഭിക്കും.
യാതൊരു പ്രയാസവുമില്ലാതെ അതിഥികള്‍ക്കു മികച്ച അനുഭവമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജെറ്റ് എസ്‌കേപ്‌സ് ഹോളിഡേസ് ഒരുക്കിയിരിക്കുന്നതെന്ന് ജെറ്റ് എയര്‍വേസ് മാര്‍ക്കറ്റിംഗ്, ഇ-കൊമേഴ്‌സ് ആന്‍ഡ് ഇന്നോവേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ബല്‍സണ്‍ കൗണ്ടിഞ്ഞോ പറഞ്ഞു.