ജെറ്റ് എയര്‍വേസ് ഫെയര്‍ ചോയ്‌സസ് പദ്ധതി വിപുലീകരിക്കുന്നു

Posted on: September 20, 2018

കൊച്ചി : രണ്ട് വര്‍ഷമായി വിജയകരമായി മുന്നോട്ട് പോകുന്ന ജെറ്റ് എയര്‍വേസിന്റെ ഫെയര്‍ ചോയ്‌സസ് പദ്ധതി കൂടുതല്‍ വിപുലീകരിക്കുന്നു. യാത്രക്കാര്‍ക്ക് ഇഷ്ടമുളള നിരക്ക് തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന പദ്ധതിയാണ് ഫെയര്‍ ചോയ്‌സ്. ഫെയര്‍ ചോയ്‌സ് വിപുലീകരിക്കുന്നതോടെ യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ കൂടുതല്‍ മൂല്യം ലഭ്യമാകും. യാത്രക്കാരുടെ താല്‍പര്യം, ആവശ്യം, ബജറ്റ് എന്നിവ അനുസരിച്ച് യാത്രാ പ്ലാന്‍ ഉണ്ടാക്കാനും ഇതിലൂടെ സാധിക്കും.

നിലവില്‍ ഫെയര്‍ ചോയ്‌സ് പ്രകാരം ലൈറ്റ്, ഡീല്‍, സേവര്‍, ക്ലാസിക്, ഫ്‌ളെക്‌സ് എന്നീ അഞ്ച് നിരക്കുകളാണ് ഉള്ളത്. ആഭ്യന്തര റൂട്ടുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇതില്‍ ലൈറ്റ്, ഡീല്‍ എന്നീ വിഭാഗങ്ങളില്‍ ഇനി കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കും.

2018 സെപ്തംബര്‍ 25 മുതല്‍ ഇക്കണോമിയില്‍ യാത്ര ചെയ്യുന്നവരും, ഇന്ത്യയ്ക്കുള്ളിലെ ഫ്‌ളൈറ്റുകളില്‍ 2018 സെപ്തംബര്‍ 28 മുതല്‍ ലൈറ്റ്/ഡീല്‍ നിരക്ക് ബുക്ക് ചെയ്യുന്നവര്‍ക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിന് പുറമേ ഭക്ഷണവും ലഭിക്കും കൂടി ലഭിക്കും. വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണമാണ് ജെറ്റ് എയര്‍വേസ് നല്‍കുന്നത്.

സേവര്‍, ക്ലാസിക്, ഫ്‌ളെക്‌സ് എന്നിവയില്‍ സൗജന്യ ഭക്ഷണം നല്‍കുന്നതും അന്താരാഷ്ട്ര സര്‍വീസുകളില്‍ നിലവില്‍ നല്‍കി വരുന്ന എല്ലാ സൗകര്യങ്ങളും അതേ പടി തുടരുന്നതാണ്.