കണ്ണൂർ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സെലബിക്ക്

Posted on: September 20, 2018

കൊച്ചി : കണ്ണൂർ വിമാനത്താവളത്തിലെ (കിയാൽ) ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ലൈസൻസ് തുർക്കിയിലെ സെലബി ഹവാ സർവീസിയുടെ ഇന്ത്യൻ സബ്‌സിഡിയറിയായ ഇന്ത്യ സെലബി ഏവിയേഷൻ ഹോൾഡിംഗിന് ലഭിച്ചു. സെലബി ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് നിർവഹിക്കുന്ന ഇന്ത്യയിലെ ആറാമത്തെ വിമാനത്തവളമാണ് കൊച്ചി, ഡൽഹി, മുംബൈ, അഹമ്മദാബാദ്, ബംഗലുരു എന്നിവയാണ് ഇതര വിമാനത്താവളങ്ങൾ.

കിയാലിലെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സംവിധാനങ്ങൾക്കായി 40 ലക്ഷം ഡോളറാണ് സെലബി മുതൽമുടക്കിയിട്ടുള്ളത് ആഗോള ടെൻഡറിലൂടെ 7 വർഷത്തേക്കാണ് കിയാലിലെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ലൈസൻസ് സെലബിക്ക് ലഭിച്ചിട്ടുള്ളത്.

കിയാലിനെ ആഭ്യന്തര-രാജ്യാന്തര സർവീസുകളുടെ ഒരു ഹബാക്കി മാറ്റാൻ ലക്ഷ്യമിട്ട് അത്യാധുനികമായ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സൗകര്യമാണ് സെലബി ഒരുക്കുന്നതെന്ന് സെലബി ഏവിയേഷൻ ഹോൾഡിംഗ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മുരളി രാമചന്ദ്രൻ പറഞ്ഞു. അയാട്ട മാനദണ്ഡമനുസരിച്ചുള്ള പരിസ്ഥിതി സൗഹൃദ ഉപകരണങ്ങളാണ് കമ്പനി ഇതിനായി സജ്ജമാക്കിയിട്ടുള്ളത്. കിയാലുമായുണ്ടാക്കിയ പങ്കാളിത്തം സെലബിയുടെ ഇന്ത്യയിലെ സാന്നിദ്ധ്യം ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന കാൽവയ്പാണെന്ന് മുരളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.