കേരളത്തിലേക്കുള്ള ടിക്കറ്റ് : എയര്‍ ഇന്ത്യയുടെ ഇളവ് 31 വരെ

Posted on: August 23, 2018

ന്യൂഡല്‍ഹി : കേരളത്തിലേക്ക് വരികയും പോവുകയും ചെയ്യുന്ന വിമാനയാത്രക്കാര്‍ക്ക് പ്രഖ്യാപിച്ചിരുന്ന ഇളവ് എയര്‍ ഇന്ത്യ നീട്ടി. ടിക്കറ്റ് റദാക്കുകയോ യാത്രത്തീയതി മാറ്റുകയോ ചെയ്താല്‍ ഓഗസ്റ്റ് 31 വരെ പിഴ ഈടാക്കില്ല. ഓഗസ്റ്റ് 26 വരെയാണ് കമ്പനി നേരത്തെ ഇളവ് അനുവദിച്ചിരുന്നത്.

ഓഗസ്റ്റ് 17 – നോ അതിനു മുമ്പോ ടിക്കറ്റ് എടുത്തവര്‍ക്കാണ് ഇളവു ലഭിക്കുക. ആഭ്യന്തര, അന്താരാഷ്ട്ര ടിക്കറ്റുകള്‍ക്ക് ഇതു ബാധകമാണ്. സ്വകാര്യ വിമാനക്കമ്പനിയായ ഇന്‍ഡിഗോയും ഓഗസ്റ്റ് 31 വരെ ടിക്കറ്റ് റദാക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കില്ല.

TAGS: Air India |