കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് യുഎന്‍ പരിസ്ഥിതി പുരസ്‌കാരം

Posted on: July 27, 2018

 

 

കൊച്ചി : ഐക്യരാഷ്ട്ര സംഘടനയുടെ പരമോന്നത പരിസ്ഥിതി പുരസ്‌കരമായ ‘ചാംപ്യന്‍ ഓഫ് എര്‍ത്ത് 2018’ കൊച്ചി രാജ്യാന്തര വിമാനക്കമ്പനിക്ക് (സിയാല്‍). പൂര്‍ണമായി സൗരോജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളം സജ്ജമാക്കിയതിനാണിത്. സെപ്റ്റംബര്‍ 26ന് ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതുസഭയോട് അനുബന്ധിച്ച സമ്മേളനത്തില്‍ ബഹുമതി സമ്മാനിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഈ പുരസ്‌കാരം ലഭിക്കുന്നത്.

സിയാലിന്റെ പരിസ്ഥിതി സംരംഭങ്ങള്‍ മനസ്സിലാക്കാന്‍ യു.എന്‍ ആഗോള പരിസ്ഥിതി മേധാവിയും യുഎന്‍ ഇപി എസ്‌കിക്യൂട്ടീവ് ഡയറക്ടറുമായ എറിക് സ്‌ലേഹെമിന്റെ നേതുത്വത്തിലുള്ള സംഘം മെയില്‍ കൊച്ചി വിമാനത്താവളം സന്ദര്‍ശി്ച്ചിരുന്നു.

2015 മുതല്‍ പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന സിയാലിന്റെ വിവിധ പ്ലാന്റുകളുടെ ശേഷി നിലവില്‍ 30 മെഗാ വാള്‍ട്ടാണ്. അടുത്ത മാസം ഇത് 40 മെഗാവാട്ട് ആയി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. സൗരോര്‍ജ്ജം ഉപയോഗിച്ച് സിയാല്‍ ഇതിനകം അഞ്ചു കോടിയിലേറെ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. ഇതുവഴി അര ലക്ഷം ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് അന്തരീക്ഷത്തിലേക്ക് ബഹിര്‍ഗമിക്കുന്നതു തടയാന്‍ കഴിഞ്ഞതായി സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി.ജെ കുര്യന്‍ പറഞ്ഞു.

TAGS: Cial |