എമിറേറ്റ്‌സിന്റെ സ്‌കൈവാർഡ്‌സ് പോയിന്റുകൾ ഫ്‌ളൈദുബായ് യാത്രക്കാർക്കും

Posted on: July 18, 2018

കൊച്ചി : പതിവ് യാത്രക്കാർക്കായി എമിറേറ്റ്‌സും ഫ്‌ളൈദുബായിയും ലഭ്യമാക്കുന്ന ആനുകൂല്യങ്ങൾ സംയോജിപ്പിക്കാൻ തീരുമാനമായി. ഓരോ തവണയും ഫ്‌ളൈദുബായിയിൽ യാത്ര ചെയ്യുമ്പോൾ കൂട്ടിച്ചേർക്കപ്പെടുന്ന പോയിന്റുകൾ എമിറേറ്റ്‌സിലും ഉൾപ്പെടുത്തും. അതേ പോലെ എമിറേറ്റ്‌സ് യാത്രക്കാർക്കുള്ള പോയിന്റുകൾ ഫ്‌ളൈദുബായിയും കണക്കിലെടുക്കും. ഓഗസ്റ്റ് ഒന്നു മുതൽ പുതിയ സംവിധാനം നിലവിൽ വരും.

കഴിഞ്ഞ ജൂലൈയിൽ ഇരു എയർലൈനുകളും പ്രഖ്യാപിച്ച പങ്കാളിത്ത പാക്കേജിന്റെ ഭാഗമാണിത്. കോഡ് ഷെയറിങ്ങിനുമപ്പുറം നെറ്റ്‌വർക്ക് പ്ലാനിംഗ്, എയർപോർട്ട് ഓപ്പറേഷൻ തുടങ്ങിയ മേഖലകളിലേക്കും ഈ ധാരണ നേരത്തെ വ്യാപിപ്പിക്കുകയുണ്ടായി. ഇതേവരെ ആറരലക്ഷം യാത്രക്കാർക്ക് ഫ്‌ളൈദുബായ്-എമിറേറ്റ്‌സ് കൂട്ടുകെട്ട് പ്രയോജനപ്പെടുത്തുകയുണ്ടായി.

TAGS: Emirates | Flydubai |