കിൻഷാസയിലേക്ക് ഫ്‌ളൈദുബായ് സർവീസ്

Posted on: February 17, 2018

കൊച്ചി : ആഫ്രിക്കയിലെ കോംഗോയുടെ തലസ്ഥാനമായ കിൻഷാസയിലേക്ക് ഫ്‌ളൈദുബായ് ഏപ്രിൽ 15 ന് മുതൽ പ്രതിദിന സർവീസാരംഭിക്കുന്നു. പുതിയ സർവീസിന് തൊട്ടടുത്ത നഗരമായ എന്റബേയിൽ സ്റ്റോപ്പുണ്ടാവും. യുഎഇയിൽ നിന്ന് കിൻഷാസയിലേക്ക് സർവീസാരംഭിക്കുന്ന പ്രഥമ എയർലൈനാണ് ഫ്‌ളൈദുബായ്. ഇതോടെ ആഫ്രിക്കയിലേക്കുളള ഫ്‌ളൈദുബായ് സർവീസുകളുടെ എണ്ണം 13 ആയി.

യുഎഇയും ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള വാണിജ്യ ബന്ധം ശക്തിപ്പെട്ടു വരുന്ന സാഹചര്യത്തിലാണ് ആഫ്രിക്കയിലേക്ക് കൂടുതൽ സർവീസുകളാരംഭിക്കുന്നതെന്ന് ഫ്‌ളൈദുബായ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഘെയ്ത് അൽ ഘെയ്ത് പറഞ്ഞു. ദുബായ് ചേംബറിൽ രജിസ്റ്റർ ചെയ്യപ്പെട്ട ആഫ്രിക്കൻ കമ്പനികളുടെ എണ്ണം 12,000 കവിഞ്ഞിരിക്കുകയാണെന്ന് ഫ്‌ളൈദുബായ് സീനിയർ വൈസ് പ്രസിഡന്റ് (കമേഴ്‌സ്യൽ ഓപ്പറേഷൻസ്) സുധീർ ശ്രീധരൻ പറഞ്ഞു.

കിൻഷാസയിൽ നിന്ന് ആഫ്രിക്കയിലെ ഇതര നഗരങ്ങളിലേക്കും യൂറോപ്പിലേക്കും കണക്ഷൻ സർവീസുകൾ ലഭ്യമാണ്.