ഇക്കണോമി ക്ലാസ് ഇൻ-ഫ്‌ളൈറ്റ് ഡൈനിങിൽ പുതുമകളുമായി ജെറ്റ് എയർവേസ്

Posted on: January 19, 2018

കൊച്ചി : ജെറ്റ് എയർവേസ് ഇക്കണോമി ക്ലാസ് അതിഥികൾക്കുള്ള ഇൻ ഫ്‌ളൈറ്റ് ഡൈനിങ് കൂടുതൽ മെച്ചപ്പെടുത്തി. തെരഞ്ഞെടുക്കാൻ കൂടുതൽ വിഭവങ്ങൾ അവതരിപ്പിക്കുന്നതിന് ഊന്നൽ നൽകി. ഹ്രസ്വ ദൂര യാത്രക്കാർക്കായി പ്രത്യേകം തയാറാക്കിയ ഓവൻ-പ്രൂഫ് മീൽ ബോക്‌സുകൾ അവതരിപ്പിച്ചു.

പുതുവർഷം മുതൽ ഒരു മണിക്കൂറിൽ താഴെ സമയദൈർഘ്യത്തിലുള്ള ആഭ്യന്തര യാത്രകൾക്ക് ഈ ബോക്‌സുകളിലായിരിക്കും ഭക്ഷണം നൽകുക. ഭക്ഷണത്തിന്റെ രുചിയും മണവും പുതുമയും നിലനിർത്തുന്നതിന് പ്രത്യേകം തയാറാക്കിയ ഈ മീൽ ബോക്‌സുകൾ സഹായിക്കുന്നുവെന്ന് മാത്രമല്ല ജെറ്റ് എയർവേസിൽ നൽകുന്ന വിഭവങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനും സാധിക്കും.

സമോസ, വട പാവ്, ചിക്കൻ എമ്പാനട അല്ലെങ്കിൽ കോംപ്ലിമെന്ററി ഡെസേർട്ടോടു കൂടി വെജിറ്റേറിയൻ/ ചിക്കൻ പിസ സ്‌ട്രോംബോളി തുടങ്ങി പ്രചാരമുള്ള സ്‌നാക്ക്‌സുകളെല്ലാം ശരിയായ താപനിലയിൽ ഈ ബോക്‌സുകളിലായിരിക്കും സെർവ് ചെയ്യുക. എട്ടു വ്യത്യസ്ത മെനുകളിൽ നിന്നും അതിഥികൾക്ക് എപ്പോഴും എന്തെങ്കിലും പുതുമയുള്ളത് തെരഞ്ഞെടുക്കാം.
പുതുക്കി ഉപയോഗിക്കാവുന്ന ഈ പുതിയ ബോക്‌സുകൾ എയർലൈന്റെ കാർബൺ പുറംതള്ളൽ കുറയ്ക്കുകയും ട്രേ, കവറുകൾ എന്നിവയുടെ ഉപയോഗം ഇല്ലാതാക്കുകയും വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാനും കഴിയും.

ജനുവരി അഞ്ചു മുതൽ എല്ലാ വെള്ളയാഴ്ചകളിലും ജെറ്റ് എയർവേസിൽ ലഞ്ചിനും ഡിന്നറിനുമുള്ള അടിസ്ഥാന മെനുവിൽ ബിരിയാണിയും ഉൾപ്പെടുത്തിയിട്ടുണ്ട്. എയർലൈന്റെ മുംബൈ, ന്യൂഡൽഹി, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, ബംഗലുരു എന്നീ ആറു മെട്രോകളെ ബന്ധിപ്പിക്കുന്ന സർവീസുകളിലാണ് മാറ്റങ്ങൾക്ക് തുടക്കം കുറിച്ചിട്ടുള്ളത്.

ജെറ്റ് എയർവേസ് സെപ്റ്റംബറിൽ നടത്തിയ ബിരിയാണി ഫെസ്റ്റ് വൻ വിജയമായതിനെ തുടർന്നാണ് വെള്ളിയാഴ്ചകളിൽ ബിരിയാണി ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ഒരാഴ്ച നീണ്ട ഫെസ്റ്റിവലിന് അതിഥികളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. 2017 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണം ബിരിയാണിയാണെന്ന് റിപോർട്ടുകൾ പറയുന്നു.

രാജ്യത്തുടനീളമുള്ള വൈവിധ്യമാർന്ന ബിരിയാണി രുചികൾ ജെറ്റ് എയർവേസ് അവതരിപ്പിക്കുന്നുണ്ട്. വളരെ സൂക്ഷമമായാണ് തെരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. പ്രാദേശിക തലത്തിൽ മികച്ച വിൽപ്പനയുള്ള യാഖ്‌നി പുലാവ് ബിരിയാണി, അലൂ ബഡി കി ബിരിയാണി, ഹൈദരാബാദി ചിക്കൻ ദം ബിരിയാണി, കാബൂലി ബിരിയാണി, കൊൽക്കത്ത സ്റ്റൈൽ ചിക്കൻ ബിരിയാണി, ലക്‌നവി ദം ബിരിയാണി, ഷാഹി വെജ് ബിരിയാണി, വെജ് മോപ്‌ല ബിരിയാണി തുടങ്ങിയവയെല്ലാം മെനുവിലുണ്ടെന്ന് ജെറ്റ് എയർവേസ് പ്രൊഡക്ട്‌സ് ആൻഡ് സർവീസസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജയരാജ് ഷൺമുഖം പറഞ്ഞു.

TAGS: Jet Airways |