ജെറ്റ് എയർവേസ് പുതുവർഷ ഓഫർ

Posted on: December 27, 2017

കൊച്ചി : ജെറ്റ് എയർവേസ് പുതുവർഷ ഓഫർ പ്രഖ്യാപിച്ചു. ഡിസംബർ 23 മുതൽ ജനുവരി രണ്ടു വരെ വാങ്ങുന്ന ടിക്കറ്റുകൾക്ക് ഇക്കണോമി ക്ലാസിൽ അടിസ്ഥാന നിരക്കിന്റെ 10 ശതമാനവും പ്രീമിയം ക്ലാസിൽ 15 ശതമാനവും ഇളവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജെറ്റ് എയർവേസ് നേരിട്ടു സർവീസ് നടത്തുന്ന 44 ആഭ്യന്തര ലക്ഷ്യങ്ങളിലേക്കുള്ള യാത്രയ്ക്കാണ് സൗജന്യം ലഭിക്കുക.

ഓഫർ കാലയളവിൽ ആയിരം രൂപ മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരം ലഭിക്കും. ജനുവരി 15 മുതൽ യാത്രകൾക്ക് നടത്താം. പുതുവർഷക്കാലത്ത് യാത്ര പ്ലാൻ ചെയ്യുന്ന അതിഥികൾക്ക് നല്ലൊരു തുക ലാഭിക്കാനുള്ള അവസരമാണ് നൽകുന്നതെന്ന് ജെറ്റ് എയർവേസ് വോൾ ടൈം ഡയറക്ടർ ഗൗരംഗ് ഷെട്ടി പറഞ്ഞു.

TAGS: Jet Airways |