രാജ്യാന്തര യാത്രകൾക്ക് 30 ശതമാനം വരെ ഇളവുമായി ജെറ്റ് എയർവേസ്

Posted on: December 7, 2017

കൊച്ചി : ശീതകാല സീസണിൽ രാജ്യാന്തര യാത്ര നടത്തുന്നവർക്കായി ജെറ്റ് എയർവേസ് 30 ശതമാനം വരെ ഇളവുകളുള്ള ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഓഫർപ്രകാരം ഡിസംബർ 11 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. 2018 ജനുവരി 15 മുതൽ ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം.

ആംസ്റ്റർഡാം, ലണ്ടൻ, പാരീസ് എന്നിവിടങ്ങളിൽ നിന്ന് ബാങ്കോക്ക്, ഹോങ്കോംഗ്, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കും ജെറ്റ് എയർവേസ് നേരിട്ടു സർവീസ് നടത്തുന്ന ഗൾഫ് മേഖലയിലെ 11 ഡെസ്റ്റിനേഷനുകളിലേക്കും ഓഫർ ബാധകമാണ്. അബുദാബി, ബഹ്‌റിൻ, ദമാം, ദോഹ, ദുബായ്, ജെദ്ദ, കുവൈറ്റ്, മസ്‌കറ്റ്, റിയാദ്, ഷാർജ്, കൊളംബോ, ഡാക്ക, കാഠ്മണ്ഡു എന്നിവിടങ്ങളിലേക്കും സൗജന്യ നിരക്ക് ബാധകമാണെന്ന് ജെറ്റ് എയർവേസ് ഹോൾടൈം ഡയറക്ടർ ഗുരാംഗ് ഷെട്ടി പറഞ്ഞു.

 

TAGS: Jet Airways |