ജെറ്റ് എയർവേസ് മൂന്ന് രാജ്യാന്തര സർവീസുകൾ ആരംഭിക്കുന്നു

Posted on: October 11, 2017

കൊച്ചി : ജെറ്റ് എയർവേസ് മൂന്ന് രാജ്യാന്തര സർവീസുകൾ ആരംഭിക്കുന്നു. ന്യൂഡൽഹി – റിയാദ്, ചെന്നൈ-പാരീസ്, ബംഗലുരു-ആംസ്റ്റർഡാം എന്നീ സെക് ടറുകളിലാണ് പുതിയ രാജ്യാന്തര സർവീസുകൾ. കൂടാതെമുംബൈ-ലണ്ടൻ, ഡൽഹി-സിംഗപ്പൂർ, മുംബൈ – റിയാദ്, മുംബൈ – കുവൈത്ത്, ഡൽഹി – ദോഹ, ഡൽഹി – ദമാം സെക് ടറുകളിലേക്കും ആവശ്യാനുസരണം കൂടുതൽ സർവീസുകളുണ്ടാകും.

ആംസ്റ്റർഡാം, പാരീസ് നോൺ സ്റ്റോപ്പ് സർവീസുകൾ ഒക്‌ടോബർ 29 മുതൽ ആരംഭിക്കും. എയർബസ് എ 330 എയർക്രാഫ്റ്റുകളാണ് സർവീസിന് ഉപയോഗിക്കുന്നത്. ബോയിംഗ് ബി 777-300 ഇആർ വിമാനങ്ങളാണ് പ്രധാന റൂട്ടുകളിൽ സേവനം നടത്തുക. പുതിയ സർവീസുകൾ വഴി 14 രാജ്യാന്തര ലക്ഷ്യങ്ങളിലേക്ക് കൂടി യാത്രാ സൗകര്യം ലഭ്യമാകും.

ഇന്ത്യയിൽ നിന്ന് ലണ്ടൻ റൂട്ടിൽ കഴിഞ്ഞ ഏതാനും വർഷങ്ങളിൽ 10 ശതമാനം ബിസിനസ് വളർച്ച ഉണ്ടായിട്ടുണ്ട്. പുതിയ സർവീസുകൾ ആരംഭിക്കുന്നതോടെ യാത്രക്കാരുടെയും ചരക്ക് നീക്കത്തിലൂടെയുമുള്ള സേവനത്തിൽ 33 ശതമാനം വർധനയുണ്ടാകുമന്നാണ് കരുതുന്നത്.

ഗൾഫ്, യൂറോപ്യൻ മേഖലകളിലേക്ക് കൂടുതൽ സർവീസുകളാണ് പുതിയ നെറ്റ്‌വർക്ക് അവതരണത്തിലൂടെ നടപ്പാകുന്നതെന്നും ബംഗലുരു, ചെന്നൈ റൂട്ടിൽ കൂടുതൽ നോൺ സ്റ്റോപ്പ് സർവീസുകൾ ലഭിക്കുമെന്നും ജെറ്റ് എയർവേസ് ചീഫ് കമേഴസ്യൽ ഓഫീസർ ജയരാജ് ഷൺമുഖം പറഞ്ഞു.