ഖത്തർ എയർവേസ് ഇറ്റാലിയൻ വിമാനക്കമ്പനിയായ മെരിദിയാനയുടെ 49 ശതമാനം ഓഹരികൾ വാങ്ങി

Posted on: October 1, 2017

 

ദോഹ : ഖത്തർ എയർവേസ് ഇറ്റാലിയൻ വിമാനക്കമ്പനിയായ മെരിദിയാനയുടെ 49 ശതമാനം ഓഹരികൾ എക്യുഎ ഹോൾഡിംഗ്‌സിൽ നിന്ന് വാങ്ങി. ഇറ്റലിയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനക്കമ്പനിയാണ് മെരിദിയാന. അലിസർദയുടെ നിയന്ത്രണത്തിലാണ് ശേഷിക്കുന്ന 51 ശതമാനം ഓഹരികൾ. ഇസ്മയിലി മുസ്ലീങ്ങളുടെ ആത്മീയ നേതാവായ ആഖാ ഖാൻ 1964 ആണ് മെരിദിയാന സ്ഥാപിച്ചത്. 16 വിമാനങ്ങളാണ് മെരിദിയാന ഫ്‌ളീറ്റിലുള്ളത്. പ്രതിവർഷം 3 ദശലക്ഷം പേരാണ് മെരിദിയാനയിൽ യാത്രചെയ്യുന്നത്.

ഖത്തർ എയർവേസ് പ്രതിവാരം 40 ൽ അധികം ഫ്‌ളൈറ്റുകളാണ് ദോഹയിൽ നിന്ന് ഇറ്റലിയിലേക്ക് ഓപറേറ്റ് ചെയ്യുന്നത്. 200 വിമാനങ്ങൾ ഖത്തർ എയർവേസ് ഫ്‌ളീറ്റിലുള്ളത്. അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയർവേസ് നേരത്തെ ഇറ്റലിയിലെ ഏറ്റവും വലിയ എയർലൈനായ അൽഇറ്റാലിയയിൽ മൂലധന നിക്ഷേപം നടത്തിയിരുന്നു.