ഷാർജയിൽ എയർ ഇന്ത്യ മെയിന്റനൻസ് കേന്ദ്രം

Posted on: September 29, 2017

ദുബായ് : ഷാർജ എയർപോർട്ട് ഇന്റർനാഷണൽ ഫ്രീസോണിൽ (സായിഫ് സോൺ) എയർ ഇന്ത്യ എൻജിനീയറിംഗ്, എയർക്രാഫ്റ്റ് മെയിന്റനൻസ് കേന്ദ്രം തുറന്നു. ഇന്ത്യയ്ക്ക് പുറത്ത് ഇത്തരത്തിലുള്ള എയർ ഇന്ത്യയുടെ ആദ്യ കേന്ദ്രമാണിത്. ഷാർജ – തിരുവനന്തപുരം വിമാനത്തിന്റെ പരിശോധനകൾ നടത്തിയായിരുന്നു ഉദ്ഘാടനം.

എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്‌സ്പ്രസിന്റെയും ലൈൻ മെയിന്റനൻസായിരിക്കും ഇവിടെ നടത്തുകയെന്ന് എയർ ഇന്ത്യ ഫിനാൻസ് ഡയറക്ടർ വിനോദ് ഹെജ്മാദി പറഞ്ഞു. റാസൽഖൈമയിലും എയർക്രാഫ്റ്റ് എൻജിനീയറിംഗ് മെയിന്റനൻസ് കേന്ദ്രം തുറക്കാൻ ലൈസൻസ് ലഭിച്ചിട്ടുണ്ട്.