എയർഏഷ്യയ്ക്ക് ആസിയാൻ ടൂറിസം അവാർഡ്

Posted on: August 9, 2017

സീപാംഗ് : എയർഏഷ്യയ്ക്ക് മികച്ച മാർക്കറ്റിംഗ് കാമ്പൈയിനുള്ള ആസിയാൻ ടൂറിസം അസോസിയേഷന്റെ അവാർഡ്. തിങ്ക് ആസിയാൻ, തിങ്ക് എയർഏഷ്യ എന്ന കാമ്പൈയിനാണ് അവാർഡിന് പരിഗണിക്കപ്പെട്ടത്.

ജക്കാർത്തയിലെ ബോറോബുധൂർ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇന്തോനേഷ്യൻ ടൂറിസം മന്ത്രി അരിഫ് യഹ്യയിൽ നിന്നും എയർഏഷ്യ ഗ്രൂപ്പ് സിഇഒ (ഇന്തോനേഷ്യ) ഡെൻഡി കുർണിയവാൻ അവാർഡ് സ്വീകരിച്ചു. പൂർണമായും ആസിയാൻ എയർലൈൻ ആണ് എയർഏഷ്യ എന്ന് ഡെൻഡി കുർണിയാവാൻ പറഞ്ഞു. പത്ത് ആസിയാൻ രാജ്യങ്ങളിലേക്കും എയർഏഷ്യ സർവീസ് നടത്തുന്നുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി.