ഫ്‌ളൈദുബായിക്ക് ബോയിംഗ് 737 മാക്‌സ് 8 വിമാനം

Posted on: August 5, 2017

ദുബായ് : ഫ്‌ളൈദുബായിക്ക് ആദ്യ ബോയിംഗ് 737 മാക്‌സ് 8 വിമാനം ഡെലിവറി ലഭിച്ചു. ഫ്‌ളൈദുബായ് 76 നെക്സ്റ്റ് ജനറേഷൻ 737 വിമാനങ്ങൾക്കാണ് 2013 ൽ ഓർഡർ നൽകിയിട്ടുള്ളത്. ആദ്യ ബോയിംഗ് 737 മാക്‌സ് 8 വിമാനം ഡെലിവറി ലഭിച്ചത് ആഹ്ലാദമുണ്ടെന്ന് ഫ്‌ളൈദുബായ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഗെയ്ത് അൽ ഗെയ്ത് പറഞ്ഞു.യാത്രാനുഭവത്തിലും ശേഷിവിനിയോഗത്തിലും ഫ്‌ളൈദുബായ് പുതിയ ചരിത്രം തീർക്കുകയാണെന്ന് അദേഹം കൂട്ടിച്ചേർത്തു.

ഫ്‌ളൈദുബായ് 44 രാജ്യങ്ങളിലെ 95 ഡെസ്റ്റിനേഷനുകളിലേക്ക് സർവീസ് നടത്തിവരുന്നു. നിലവിൽ 58 ബോയിംഗ് 737-800 വിമാനങ്ങളാണ് ഫ്‌ളൈദുബായ് ഫ്‌ളീറ്റിലുള്ളത്.