ജെറ്റ് എയർവേസിന് ഹോളിഡേ ഐക്യു അവാർഡ്

Posted on: June 3, 2017

കൊച്ചി : ജെറ്റ് എയർവേസിന് അവധിക്കാല പ്ലാനിംഗ് വെബ്‌സൈറ്റായ ഹോളിഡേ ഐക്യൂസിന്റെ മികച്ച മുഴുവൻ സമയ എയർലൈൻ സർവീസിനുള്ള ബെറ്റർ ഹോളിഡേ അവാർഡ്. ഹോളിഡേ ഐക്യൂവിന്റെ ലക്ഷക്കണക്കിന് വരുന്ന അംഗങ്ങളാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുപ്പ് നടത്തുന്നത്. ജെറ്റ് എയർവേസ് സെയിൽസ് മേധാവി (നോർത്ത്) കവിത ജോഷി, ഹോളിഡേ ഐക്യു സമൂഹത്തിലെ അംഗവും യാത്രക്കാരിയുമായ ഡോ. മിലോയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.

ഇന്ത്യയിലെ മികച്ച മുഴുവൻ സമയ എയർലൈൻ സർവീസിനുള്ള ബഹുമതി കരസ്ഥമാക്കിയതിൽ സന്തോഷമുണ്ടെന്നും അതിഥികളുടെ അനുഭവങ്ങളിൽ നിന്നുമാണ് ബഹുമതിക്കായി തെരഞ്ഞെടുക്കപ്പെട്ടത് എന്നത് കൂടുതൽ മൂല്യം തരുന്നുവെന്നും ജെറ്റ് എയർവേസ് ചീഫ് കമേഴ്‌സ്യൽ ഓഫീസർ ജയരാജ് ഷൺമുഖം പറഞ്ഞു.

20 രാജ്യാന്തര ലക്ഷ്യങ്ങൾ ഉൾപ്പെടെ 65 കേന്ദ്രങ്ങളിലേക്ക് പറക്കുന്ന ജെറ്റ് എയർവേസിന് അതിഥികളെ കേന്ദ്രീകരിച്ചുളളതാണ് സേവനങ്ങളെല്ലാം. സെലക്റ്റ് സീറ്റ്, ഫെയർ ലോക്ക്, ജെറ്റ് അഡ്‌വാൻസ്, ഫെയർ ചോയ്‌സ് ഇങ്ങനെ നീളുന്നു സേവനങ്ങളുടെ പട്ടിക. വൈഫൈ ലഭിക്കുന്ന ജെറ്റ് സ്‌ക്രീൻ, അതിഥികളെ വീട്ടിൽ നിന്നും തിരിച്ച് വീട്ടിലെത്തിക്കുകയും ചെയ്യുന്ന ഉബറുമായുള്ള സഹകരണം തുടങ്ങിയവ ഏറ്റവും പുതിയ സേവനങ്ങളാണ്. ഇന്ത്യയിലെ മികച്ച എയർലൈനുള്ള ട്രിപ് അഡ്‌വൈസർ ബഹുമതി ജെറ്റ് എയർവേസിന് ലഭിച്ചത് ഈയിടെയാണ്.