ജെറ്റ്-ഫിജി എയർവേസ് കോഡ്‌ഷെയർ എഗ്രിമെന്റ്

Posted on: March 10, 2017

കൊച്ചി : ജെറ്റ് എയർവേസും ഫിജിയുടെ ദേശീയ എയർലൈനായ ഫിജി എയർവേസും തമ്മിൽ കോഡ്‌ഷെയർ ധാരണ. അതിഥികൾക്ക് രണ്ട് എയർലൈനുകളിലും ഇന്ത്യയ്ക്കും, സിംഗപ്പൂർ വഴി മലേഷ്യയ്ക്കും ഇടയിൽ സൗകര്യപ്രദാമായി യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കുന്ന കോഡ്‌ഷെയർ പാർട്ണർഷിപ്പാണ് പ്രഖാപിച്ചിട്ടുള്ളത്.

ജെറ്റ് എയർവേസിന്റെ 9ഡബ്ല്യു കോഡ് ഫിജി എയർവേസിന്റെ സിംഗപ്പൂർ വഴി കനാഡിയിലേക്കുള്ള ഫ്‌ളൈറ്റുകളിൽ സ്ഥാപിക്കും. ഫിജി എയർവേസിന്റെ എഫ്‌ജെ കോഡ് ജെറ്റ് എയർവേസിന്റെ സിംഗപ്പർ വഴി മുംബൈ, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിലും ഹേങ്കോംഗിൽ നിന്നും മുംബൈയിലേക്കും ഡൽഹിയിലേക്കുമുള്ള ഫ്‌ളൈറ്റുകളിലും സ്ഥാപിക്കും. എല്ലാ കോഡ്‌ഷെയർ ഫ്‌ളൈറ്റുകളും ഏത് യാത്രയ്ക്കും ചെക്ക് ഇൻ അനുവദിക്കും. ജെറ്റ് പ്രിവിലേജ് അംഗങ്ങൾക്ക് ഫിജി എയർവേസിന്റെ കോഡ്‌ഷെയർ ഫ്‌ളൈറ്റുകളിൽ യാത്ര ചെയ്യാനും ജെപി മൈൽസ് നേടാനും സാധിക്കമെന്ന് ജെറ്റ് എയർവേസ് വോൾ ടൈം ഡയറക്ടർ ഗൗരങ് ഷെട്ടി പറഞ്ഞു.

ഫിജിയിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടികൊണ്ടിരിക്കുകയാണെന്നും കോഡ്‌ഷെയർ കരാർ ഇതിന് ആക്കം കൂട്ടുമെന്നും ഫിജി എയർവേസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ആന്ദ്രെ വിൽജോയെൻ പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് കോഡ്‌ഷെയർ എഗ്രിമെന്റ് കരുത്തേകുമെന്ന് ഫിജി അറ്റോർണി ജനറലും സിവിൽ ഏവിയേഷൻ മന്ത്രിയുടെ ചുമതലയുമുള്ള അയാസ് സയീദ് ഖയും പറഞ്ഞു.