ജെറ്റ് എയർവേസിന് ബംഗലുരു – കൊളംബോ സർവീസ്

Posted on: December 9, 2016

jet-airways-airbus-a330-200

ബംഗലുരു : ജെറ്റ് എയർവേസ് ജനുവരി 5 മുതൽ ബംഗലുരു – കൊളംബോ സർവീസ് ആരംഭിക്കും. കൊളംബോയിലേക്കുള്ള ജെറ്റ് എയർവേസിന്റെ മൂന്നാമത്തെ പ്രതിദിന സർവീസാണിത്. ഇപ്പോൾ മുംബൈയിൽ നിന്ന് പ്രതിദിനം രണ്ട് കൊളംബോ സർവീസുകളുണ്ട്.

ബംഗലുരുവിൽ നിന്ന് രാത്രി 12.40 ന് പുറപ്പെടുന്ന (9ഡബ്ല്യു 278) വിമാനം 2.10 ന് കൊളംബോയിൽ എത്തും. തിരിച്ച് പുലർച്ചെ 3.10 ന് പുറപ്പെടുന്ന (9ഡബ്ല്യു 277) 4.35 ന് ബംഗലുരുവിൽ എത്തും.

2015 ൽ ഇന്ത്യ-ശ്രീലങ്ക സെക് ടറിൽ പത്ത് ലക്ഷത്തോളം പേരാണ് യാത്രചെയ്തതെന്ന് ജെറ്റ് എയർവേസ് ചീഫ് കമേർഷ്യൽ ഓഫീസർ ജയരാജ് ഷൺമുഖം പറഞ്ഞു. ഇരു രാജ്യങ്ങളുടെയും സാമ്പത്തികവളർച്ചയ്ക്കനുസരിച്ച് ഉഭയകക്ഷി വ്യാപാരവും വ്യോമഗതാഗതവും ഓരോ വർഷവും വർധിച്ചുവരികയാണെന്ന് അദേഹം ചൂണ്ടിക്കാട്ടി.