ഇത്തിഹാദ് എയർവേസിൽ ദീപാവലി ആഘോഷം

Posted on: November 2, 2016

etihad-airways-diwali-big-a

അബുദാബി : ഇത്തിഹാദ് എയർവേസിന്റെ ആഭിമുഖ്യത്തിൽ യാത്രക്കാർക്കായി വിവിധ കേന്ദ്രങ്ങളിൽ ദീപാവലി ആഘോഷം സംഘടിപ്പിച്ചു. ന്യൂയോർക്കിൽ നിന്നും അബുദാബിയിലേക്ക് പുറപ്പെട്ട എ380 എയർബസ് വിമാനത്തിൽ യാത്രക്കിടയിൽ ലൈറ്റുകൾ ഡിം ചെയ്തപ്പോൾ വിവിധ പ്രായക്കാരായ യാത്രക്കാർ അലങ്കാര ദീപങ്ങൾ ഉയർത്തി ആഘോഷത്തിൽ പങ്കാളികളായി. ഇത്തിഹാദ് കാറ്ററിംഗ് വിഭാഗം പ്രത്യേകം തയാറാക്കിയ ജിലേബി, ബർഫി തുടങ്ങിയ മധുര പലഹാരങ്ങളും വിതരണം ചെയ്തു.

etihad-airways-diwali-big-b

മുംബൈയിലേക്ക് യാത്ര ചെയ്തവർക്ക് ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അലങ്കാര ദീപങ്ങൾ, മധുര പലഹാരങ്ങൾ, സമ്മാനപ്പൊതികൾ എന്നിവ നൽകി. തങ്ങളുടെ ദീപാവലി ആഘോഷങ്ങളുടെ ഫോട്ടോകൾ പോസ്റ്റു ചെയ്ത് ഇഷ്ടപ്പെട്ട ഏതെങ്കിലും കേന്ദ്രത്തിലേക്ക് ടിക്കറ്റുകൾ സമ്മാനമായി ലഭിക്കുവാനുള്ള അവസരവും ഈ ആഘോഷവേളയിൽ ഒരുക്കിയിട്ടുണ്ട്.

TAGS: Etihad Airways |