ജെറ്റ് എയർവേസ് ഇന്ത്യ – യുഎഇ സർവീസ് വർധിപ്പിക്കുന്നു

Posted on: October 28, 2016

jet-airways-airbus-a330-200

കൊച്ചി : ജെറ്റ് എയർവേസ് അടുത്തവർഷം ആദ്യം ഇന്ത്യയിൽ നിന്ന് അബുദാബിലേക്ക് ആഴ്ചയിൽ 28 പുതിയ വിമാന സർവീസുകൾ ആരംഭിക്കും. അടുത്ത വർഷം ജനുവരി 15 മുതൽ ന്യൂഡൽഹിക്കും അബുദാബിക്കുമിടയിൽ രണ്ടാമത്തെ പ്രതിദിന സർവീസ് ആരംഭിക്കും. ഫെബ്രുവരി ഒന്നു മുതൽ തിരുച്ചിറപ്പള്ളി-അബുദാബി റൂട്ടിൽ പ്രതിദിന സർവീസ് തുടങ്ങും. യുഎഇ വഴി ഗൾഫിലേക്കു ദക്ഷിണേന്ത്യയിൽ നിന്നുള്ള വർധിക്കുന്ന ട്രാഫിക് ലക്ഷ്യമാക്കിയാണിത്.

കണ്ണൂരിൽ നിന്നു അബുദാബിയിലേക്ക് പ്രതിദിന ഫ്‌ളൈറ്റ് ആരംഭിക്കുവാനും കമ്പനിക്ക് ഉദേശ്യമുണ്ട്. ഇതോടെ കേരളത്തിൽ നിന്നു അബുദാബിയിലേക്കു ജെറ്റ് എയർവേസ് സർവീസുള്ള നാലാമത്തെ നഗരമായി കണ്ണൂർ മാറും. 2017 രണ്ടാം പകുതിയിൽ ചണ്ഡിഗഡ് – അബുദാബി സർവീസ് നടത്താനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

പുതിയ സർവീസുകൾ അബൂദാബി വഴി ഇന്ത്യയെ മറ്റു രാജ്യാന്തര ഡെസ്റ്റിനേഷനുകളെ ബന്ധിപ്പിക്കുവാൻ സഹായിക്കുമെന്ന് ജെറ്റ് എയർവേസിന്റെ വോൾടൈം ഡയറക്ടർ ഗൗരംഗ് ഷെട്ടി പറഞ്ഞു.

TAGS: Jet Airways |