ഇന്ത്യൻ യാത്രക്കാർക്ക് ഇഎംഐ സൗകര്യവുമായി എയർ അറേബ്യ

Posted on: October 21, 2016

air-arabia-big

കൊച്ചി : എയർ അറേബ്യ ഇന്ത്യൻ യാത്രക്കാർക്കായി ഇഎംഐ രീതിയിൽ പണം നൽകാനുള്ള സൗകര്യം ഏർപ്പെടുത്തി. ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്രാ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, എച്ച് എസ് ബി സി, എസ് ബി ഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നി ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ ഉള്ളവർക്കാണ് ഇപ്പോൾ തവണകളായി പണമടക്കുന്ന രീതി പ്രയോജനപ്പെടുത്താനാകും.

വെബ്‌സൈറ്റിലൂടെ വിമാനവും ടിക്കറ്റും തെരഞ്ഞെടുത്ത ശേഷം ഇഎംഐ ആയി പണം നൽകുന്ന രീതി എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ഈ സൗകര്യം പ്രയോജനപ്പെടുത്താനാവും. ഇഎംഐ കാലാവധി തെരഞ്ഞെടുക്കുന്നത് അടക്കമുള്ളവ വളരെ എളുപ്പത്തിലും സൗകര്യപ്രദമായും ചെയ്യാനാവും.

TAGS: Air Arabia |