ഖത്തർ എയർവേസിന് രണ്ട് ബിസിനസ് ട്രാവലർ അവാർഡ്

Posted on: October 10, 2016

qatar-airways-2016-business

ദോഹ : ഖത്തർ എയർവേസിന് രണ്ട് ബിസിനസ് ട്രാവലർ അവാർഡുകൾ ലഭിച്ചു. ബെസ്റ്റ് ബിസിനസ് ക്ലാസ്, ബെസ്റ്റ് മിഡിൽഈസ്റ്റ് എയർലൈൻ വിഭാഗങ്ങളിലാണ് പുരസ്‌കാരം. ലണ്ടനിൽ നടന്ന ചടങ്ങിൽ പ്രമുഖ ബ്രിട്ടീഷ് എഴുത്തുകാരനും അവതാരകനുമായ ബെൻ ഫോഗിൽ അവാർഡ് സമ്മാനിച്ചു.

ബിസിനസ് ട്രാവലർ അവാർഡുകൾ ഒരിക്കൽ കൂടി ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ഖത്തർ എയർവേസ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ പറഞ്ഞു. നൂതനമായ ഉത്പന്നങ്ങളും സേവനങ്ങളും വഴി യാത്രക്കാരോടുള്ള പ്രതിബദ്ധത നിലനിർത്തി ഖത്തർ എയർവേസ് മുന്നേറുമെന്ന് അദേഹം കൂട്ടിച്ചേർത്തു.