എയർ ഇന്ത്യ സാറ്റ്‌സ് കൂൾപോർട്ട് ബംഗലുരുവിൽ

Posted on: October 3, 2016

aisats-coolport-bllr-big

തിരുവനന്തപുരം : എയർ ഇന്ത്യ സാറ്റ്‌സ് എയർപോർട്ട് സർവീസസ് ഇന്ത്യയിലെ ആദ്യത്തെ ഏകീകൃത ഓൺ എയർപോർട്ട് പെരിഷബിൾ കാർഗോ ഹാൻഡ്‌ലിംഗ് സർവീസ് സെന്റർ – കൂൾപോർട്ട്, ബംഗലുരുവിലെ കെമ്പഗൗഡ എയർപോർട്ടിൽ ആരംഭിച്ചു. 11,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സെന്ററിൽ താപനില സംവേദിയായ കാർഗോകൾ കൈകാര്യം ചെയ്യാനാകും.

പെട്ടെന്നു കേടുവരുന്ന മരുന്ന്, പഴങ്ങൾ, പച്ചക്കറികൾ, മാംസം, സീ ഫുഡ്, പൂക്കൾ തുടങ്ങിയ ഉത്പന്നങ്ങൾ പ്രതിവർഷം 40,000 ടൺ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷിയാണ് കൂൾപോർട്ടിനുള്ളത്. മൈനസ് 25 ഡിഗ്രി സെൽഷ്യസ് മുതൽ +25 ഡിഗ്രി സെൽഷ്യസ് വരെ താപനില നിയന്ത്രിക്കാവുന്ന 17 ശീതികരണ മുറികളടക്കമുള്ള സംവിധാനങ്ങൾ ഇവിടെയുണ്ട്.

ഉന്നത നിലവാരത്തിലുള്ള ഡ്രഗ് കൺട്രോളർ ലാബ്, പ്ലാന്റ് ക്വാറന്റൈൻ ഇൻസ്‌പെക്ഷൻ & സർട്ടിഫിക്കേഷൻ ഓഫീസ് എന്നിവ കേന്ദ്രത്തിൽ പ്രവർത്തിക്കും. കപ്പലിലേക്ക് കയറ്റി അയയ്ക്കുന്ന ഉത്പന്നങ്ങൾ കൊണ്ടു പോകുന്നതിന് താപനില നിയന്ത്രിത ക്യൂ ലൈനുകളും കൂൾപോർട്ടിൽ എയർക്രാഫ്റ്റ് വരെയും തിരിച്ചും സാധനങ്ങൾ കൊണ്ടു പോകുന്നതിന് കൂൾ ട്രോളി സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഏകീകൃത പെരിഷബിൾ ഹാൻഡ്‌ലിംഗ് സെന്റർ ആരംഭിക്കുന്ന എയർ ഇന്ത്യ സാറ്റ്‌സ് അഭിനന്ദിക്കുന്നതായി ബിഐഎൽ എയർ പോർട്ട് ഓപറേഷൻസ് പ്രസിഡന്റ് ഹരി മാരാർ പറഞ്ഞു.