സൗദിയ ഫ്‌ളീറ്റിൽ 63 പുതിയ വിമാനങ്ങൾ

Posted on: September 25, 2016

saudia-plane-big

റിയാദ് : സൗദി അറേബ്യൻ എയർലൈൻസ് പുതിയ 63 വിമാനങ്ങൾ കൂടി ഫ്‌ളീറ്റിൽ ഉൾപ്പെടുത്തിയതായി സൗദി ട്രാൻസ്‌പോർട്ട് മന്ത്രി സുലൈമാൻ അൽ ഹംദാൻ പറഞ്ഞു. പുതിയ വിമാനങ്ങൾ നാഷണൽ, ഇന്റർനാഷണൽ റൂട്ടുകളിൽ സർവീസിന് ഉപയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

15 ബോയിംഗ് 777-300 ഇആർ, 13 ബോയിംഗ് 787 ഡ്രീംലൈനർ, 35 എയർബസ് എ 320/എ 321 നിയോ വിമാനങ്ങളാണ് ഫ്‌ളീറ്റിൽ ഉൾപ്പെടുത്തുന്നതെന്ന് സൗദിയ ഡയറക്ടർ ജനറൽ സലേഹ് അൽ ജാസർ പറഞ്ഞു. കഴിഞ്ഞ വർഷം 50 എയർബസ് എ 330, എ 320 വിമാനങ്ങൾ വാങ്ങാൻ ഓർഡർ നൽകിയിരുന്നു. 2017 ൽ നാല് ബോയിംഗ് 787-9 വിമാനങ്ങൾ ഡെലിവറി ലഭിക്കുമെന്നും അൽ ജാസർ പറഞ്ഞു.