എം എ യൂസഫലി പുതിയ വിമാനം വാങ്ങി

Posted on: September 23, 2016

yusuff-alis-gulfstream-g55

അബുദാബി : ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി പുതിയ വിമാനം വാങ്ങി. ഇതോടെ രണ്ട് സ്വകാര്യവിമാനങ്ങളുള്ള  മലയാളിയായി അദേഹം. 19 പേർക്ക് യാത്ര ചെയ്യാവുന്ന ഗൾഫ്‌സ്ട്രീം ജി 550 എയർക്രാഫ്റ്റാണ് പുതുതായി യൂസഫലി സ്വന്തമാക്കിയത്. വില 360 കോടി രൂപ. ഈ വിമാനത്തിന് പരമാവധി 51,000 അടി ഉയരത്തിൽ പറക്കാനാകും. ഒറ്റയടിക്ക് 12,501 കിലോമീറ്റർ (6750 നോട്ടിക്കൽ മൈൽ) ദൂരം പിന്നിടാം. അതായത് തുടർച്ചയായി 12 മണിക്കൂർ പറക്കാൻ കഴിയും.

yusuff-alis-gulfstream-gro

രണ്ട് വർഷം മുമ്പ് 150 കോടി രൂപ വിലയുള്ള എംബ്രറർ ലെഗസി 650 ബിസിനസ് ജെറ്റ് യൂസഫലി വാങ്ങിയിരുന്നു. പൈലറ്റിനെ കൂടാതെ 14 പേർക്ക് യാത്ര ചെയ്യാം.