എമിറേറ്റ്‌സ് സ്‌കൈവാർഡ്‌സിന് 16 ദശലക്ഷം അംഗങ്ങൾ

Posted on: September 12, 2016

emirates-checkin-big

ദുബായ് : എമിറേറ്റ്‌സിന്റെ ഫ്രീക്വന്റ് ഫ്‌ളൈയർ പ്രോഗ്രാമായ സ്‌കൈവാർഡ്‌സിന് 16 ദശലക്ഷം അംഗങ്ങൾ. ഇതിൽ ഒരു ദശലക്ഷത്തിലേറെപ്പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്. എമിറേറ്റ്‌സ് 2000 ൽ ആണ് സ്‌കൈവാർഡ്‌സ് ആരംഭിച്ചത്. ബ്ലൂ, സിൽവർ, ഗോൾഡ്, പ്ലാറ്റിനം എന്നീ നാല് വിഭാഗങ്ങളിലുള്ള അംഗത്വമാണ് സ്‌കൈവാർഡ്‌സ് ഓഫർ ചെയ്യുന്നത്. ഓരോ യാത്രയിലൂടെയും നേടുന്ന ബോണസ് മൈൽസിനനുസരിച്ചാണ് അംഗത്വം. ചുരുങ്ങിയത് 2000 ബോണസ് മൈൽസ് നേടുമ്പോൾ മുതൽ റെഡീം ചെയ്യാം.

എമിറേറ്റ്‌സ് ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോഴും പണത്തിനു പകരം നിശ്ചിത സ്‌കൈവാർഡ്‌സ് മൈൽസ് റെഡീംചെയ്യാം. എമിറേറ്റ്‌സ് എയർപോർട്ട് ലോഞ്ച് അക്‌സസ്, ഉയർന്ന ക്ലാസുകളിലേക്കുള്ള അപ്ഗ്രഡേഷൻ, കൂടുതൽ ബാഗേജ് തുടങ്ങി നിരവധി ആനുകൂല്യങ്ങളും സ്‌കൈവാർഡ്‌സ് അംഗങ്ങൾക്ക് ലഭിക്കും.

സ്‌കൈവാർഡ്‌സിന് 14 എയർലൈൻ പാർട്‌ണേഴ്‌സും 24 ഹോട്ടൽ പാർട്‌ണേഴ്‌സുമുണ്ട്. ആഗോളതലത്തിൽ 150 ലേറെ ഡെസ്റ്റിനേഷനുകളിലേക്ക് എമിറേറ്റ്‌സ് സർവീസ് നടത്തിവരുന്നു.