ഫ്‌ളൈദുബായിൽ പുതിയ ഇൻഫ്‌ളൈറ്റ് എന്റർടെയ്ൻമെന്റ് സംവിധാനം

Posted on: April 30, 2016

Flydubai---GEE-Inflight-ent

കൊച്ചി : ഫ്‌ളൈദുബായ് ഫ്‌ളൈറ്റുകളിൽ വൈ-ഫൈ, ടെലിവിഷൻ, സിനിമ എന്നിവയടങ്ങുന്ന പുതിയ ഇൻഫ്‌ളൈറ്റ് എന്റർടെയ്ൻമെന്റ് സംവിധാനം ഏർപ്പെടുത്തി. 30 മിനിട്ട് വൈ-ഫൈ ഉപയോഗിക്കുന്നതിന് 4 ഡോളർ ആണ് നിരക്ക്. എല്ലാ ഫ്‌ളൈറ്റിലും ലഭിക്കാനായി 10 ഡോളർ, ടെലിവിഷൻ പരിപാടികൾ വീക്ഷിക്കുന്നതിനായി 8 ഡോളർ, മെസേജിംഗിന് 2 ഡോളർ, വൈ-ഫൈയും ലൈവ് ടിവിയും എല്ലാം ചേർന്ന് 15 ഡോളർ എന്നിങ്ങനെയാണ് നിരക്ക്. ബിബിസി വേൾഡ് ന്യൂസ്, അൽജസീറ അല്ലെങ്കിൽ അൽ അറേബ്യ, എംബിസി1 (അറബി), ഡിസ്‌കവറി ചാനലുകളാണ് ടിവിയിൽ ലഭ്യമാവുക.ബിസിനസ് ക്ലാസ് യാത്രക്കാർക്ക് ടിവി പരിപാടികൾ സൗജന്യമായി ആസ്വദിക്കാം.

ഗ്ലോബൽ ഈഗിൾ എന്റർടെയ്ൻമെന്റിന്റെ സഹകരണത്തോടു കൂടിയാണ് വൈ-ഫൈ, ടിവി, വിനോദ സംവിധാനങ്ങളേർപ്പെടുത്തിയിട്ടുള്ളതെന്ന് ഫ്‌ളൈദുബായ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഗെയ്ത് അൽ ഗെയ്ത് പറഞ്ഞു. തുടക്കത്തിൽ തെരഞ്ഞെടുത്ത ഏതാനും ഫ്‌ളൈറ്റുകളിലാണ് ഈ സൗകര്യങ്ങൾ ലഭിക്കുക. പിന്നീട് എല്ലാ ഫ്‌ളൈറ്റുകളിലേക്കും വ്യാപിപ്പിക്കും. 2009-ൽ പ്രവർത്തനമാരംഭിച്ച ഫ്‌ളൈദുബായ് 43 രാജ്യങ്ങളിലായി 85 കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തിവരുന്നു.