ആ സ്വപ്നം ഇന്ന് പറന്നിറങ്ങുന്നു

Posted on: February 28, 2016

Kannur-International-Airpor

കെ. ബാബു
(ഫിഷറീസ് – തുറമുഖ – എക്‌സൈസ് മന്ത്രി)

ഉത്തര മലബാറിന്റെ സ്വപ്നമായ കണ്ണൂർ അന്താരാഷ്ട്ര ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിൽ ഇന്ന് വിമാനം പറന്നിറങ്ങുന്നു. ഇത് ഒരു ചരിത്ര മുഹൂർത്തമാണ്. ഏറെ അഭിമാനത്തോടെയും സംതൃപ്തിയോടെയുമാണ് ഞാൻ ഈ കുറിപ്പെഴുതുന്നത്. ഈ സർക്കാർ ചുമതലയേൽക്കുമ്പോൾ കണ്ണൂർ അന്താരഷ്ട്രവിമാനത്താവളം കടലാസിൽ മാത്രമായിരുന്നു. കണ്ണുർ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിയെ കടലാസിൽ നിന്ന് യാഥാർത്ഥ്യത്തിലേയ്ക്ക് കൊണ്ടുവന്ന്, മലയാളിയുടെ സ്വപ്നത്തിന് ചിറകുകൾ നൽകുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിക്കാൻ സാധിച്ചതിൽ എനിക്ക് ചാരിതാർത്ഥ്യമുണ്ട്.

ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലെത്തി 15 ദിവസത്തിനുള്ളിൽ ഡയറക്ടർ ബോർഡ് യോഗം ചേർന്ന് ഭാവി പദ്ധതികൾ മുൻഗണനാക്രമത്തിൽ ആസൂത്രണം ചെയ്തു. പിന്നീട് എല്ലാ പ്രവർത്തനങ്ങളും ടൈംടേബിൾ പ്രകാരമായിരുന്നു. അങ്ങനെ കാലത്തെയും സമയത്തെയും ജീവനക്കാരെയുമെല്ലാം കൃത്യമായി ഏകോപിപ്പിച്ച് മുന്നോട്ട് പോയതിനാലാണ് ഇപ്പോൾ ഈ അനർഘ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുവാൻ നമുക്ക് സാധിക്കുന്നത്. കോഡ്-ബി എയർക്രാഫ്റ്റ് ഉപയോഗിച്ചാണ് ഇന്ന് പരീക്ഷണ പറക്കൽ നടത്തുന്നത്.

ഒരു വിമാനത്താവള നിർമ്മാണത്തിന് 3 മുതൽ 5 വർഷം വരെ വേണ്ടി വരും. എല്ലാ മുൻകാല റെക്കോഡുകളും ഭേദിച്ചാണ് കണ്ണൂർ എയർപോർട്ട് നിർമ്മാണം പുരോഗമിച്ചത്. 1892 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. രണ്ടു ഘട്ടങ്ങളിലായാണ് കണ്ണൂർ വിമാനത്താവള വികസനം നടപ്പിലാക്കുന്നത്. ഒന്നാംഘട്ട പ്രവർത്തനങ്ങൾ 2016 – 17 മുതൽ 2025 – 26 വരെയും രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ 2026 – 27 മുതൽ 2045 – 46 വരെയുമാണ് ഉദ്ദേശിക്കുന്നത്. ഒന്നാംഘട്ടത്തിൽ പ്രധാന റൂട്ടുകളായ യുഎഇ., കുവൈറ്റ്, സൗദി അറേബ്യ, ഹോംങ്കോംഗ്, സിംഗപ്പൂർ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലെ പ്രധാന എയർ ക്രാഫ്റ്റുകൾ എത്തിച്ചേരുന്നതിനുളള സൗകര്യം ഒരുക്കന്നതായിരിക്കും.

വിവിധ കോണുകളിൽð നിന്നും ഉയർന്നുവരുന്നó നിർദ്ദേശം പരിഗണിച്ച് ഒന്നാം ഘട്ടത്തിൽð തന്നെ റൺവേയുടെ നീളം 3400 മീറ്ററായി വർദ്ധിപ്പിക്കുവാൻ തിരുമാനിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽð പാസഞ്ചർ ടെർമിനലിന്റെ ശേഷി, ഏപ്രൺ, റൺവേയുടെ ദൈർഘ്യം 4000 മീറ്ററാക്കി ഉയർത്തണം എന്നിവയാണ് വിഭാവനം ചെയ്തിരിക്കുന്നത്.

ഈ പദ്ധതിക്കുവേണ്ടി ഏറ്റെടുക്കാനുദ്ദേശിച്ച 2200 ഏക്കർ ഭൂമിയിൽð 1278.89 ഏക്കർ ഭൂമി ഒന്നും രണ്ടും ഘട്ടങ്ങളിലായി ഏറ്റെടുക്കുകയുണ്ടായി. മൂന്നാം ഘട്ട സ്ഥലമെടുപ്പിന്റെ ഭാഗമായി ഏറ്റെടുക്കാനുണ്ടായിരുന്നó 785 ഏക്കർ ഭൂമിയിൽð 612.12 ഏക്കർ ഏറ്റെടുത്തു കഴിഞ്ഞു. അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിലാണ്. റൺവേ നിർമ്മാണത്തിന് വേണ്ടി അടിയന്തരമായി 10.25 ഏക്കർ ഭൂമി കിയാൽ നേരിട്ട് എറ്റെടുത്തു. എമർജൻസി റോഡിനുവേണ്ടി 40 സെന്റ് ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ നടന്നുവരുന്നു.

മുൻ കേന്ദ്ര പ്രതിരോധ വകുപ്പു മന്ത്രി എ. കെ. ആന്റണി പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം 2014 ഫെബ്രുവരി രണ്ടിന് മട്ടന്നൂർ നിവാസികളെ സാക്ഷിയാക്കി നിർവഹിച്ചു. ടെർമിനൽ ബിൽഡിംഗിന്റെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 2014 ജൂലൈ അഞ്ചിന് നിർവഹിച്ചു. കിയാൽð പ്രോജക്ട് ഓഫീസ് 2012 ഡിസംബർ ആറിന് മട്ടന്നൂരിൽ പ്രവർത്തനം തുടങ്ങി. വിമാനത്താവളത്തിലെ ഗ്രീൻ ബെൽറ്റ് പ്രോഗ്രാം 2013 ഓഗസ്റ്റ് 20 നും ഉദ്ഘാടനം ചെയ്തു.

റൺവേ, ടാക്‌സിവേ, ഏപ്രൺ എന്നിവ ഉൾപ്പെടുന്ന ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ 694 കോടി രൂപയുടെ പദ്ധതിയായി വിഭാവനം ചെയ്തിരിക്കുന്നു. എയർപോർട്ട് നിർമ്മാണ പ്രവർത്തനങ്ങളിൽ റൺവേ, എയർസൈഡ് പ്രവർത്തനങ്ങൾ എന്നിവയ്ക്കുളള കരാർ സുതാര്യമായ ടെൻഡർ നടപടികളിലൂടെ 2013 നവംബർ 25 നും, ഇന്റഗ്രേറ്റഡ് ടെർമിനൽ ബിൽഡിംഗ്, എടിസി ടവർ, ടെക്‌നിക്കൽ ബിൽഡിംഗ്, ഇ ആൻഡ് എം ഉപകരണങ്ങൾ തുടങ്ങിയ നിർമ്മാണ പ്രവൃത്തികളുടെ 498.70 കോടി രൂപയ്ക്കുള്ള കരാർ 2014 ഓഗസ്റ്റ് 25 ന് ലാർസൺ & ടൂബ്രോ കമ്പനിക്കും നൽകി. ലിഫ്റ്റ്, എസ്‌കലേറ്റർ, ഫയർ ടെൻഡർ തുടങ്ങിയവയുടെ നിർമ്മാണ പ്രവർത്തികളും നൽകിക്കഴിഞ്ഞു.

കണ്ണൂർ വിമാനത്താവള കമ്പനിയുടെ ഓഹരി ഘടന ചുവടെ

സംസ്ഥാന സർക്കാർ – 35%
പൊതുമേഖലാ സ്ഥാപനങ്ങൾ – 25%
എയർപോർട്ട് പിഎസ്‌യു – 10%
സ്വകാര്യ പങ്കാളിത്തം – 30%
ആകെ – 100